മനാമ: ബഹ്റൈനിലെ കലാ കായിക കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്റൈന്‍ എല്ലാ മാസവും നടത്തി വരുന്ന പ്രഭാതഭക്ഷണ വിതരണം 22ന് സംഘടിപ്പിച്ചു.
ഈ വര്‍ഷം ഏട്ടാമത്തെ തവണ ആണ് ശ്രേഷ്ഠ മുനിസിപ്പാലിറ്റി തൊഴിലാളികള്‍ക്കായി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
/sathyam/media/media_files/2024/11/22/CmxR5u0Sa6JEEqY6mJno.jpg)
ഗുദേബിയ, ബുസൈറ്റീന്‍, ബുദ്ധയ, ട്യൂബ്ലി, ജൂഫൈര്‍ എന്നി ഭാഗങ്ങളില്‍ ശ്രേഷ്ഠ കുടുംബാംഗങ്ങള്‍ തന്നെയാണ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തത്.
വരും മാസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക് ഭക്ഷണ കിറ്റുകള്‍ എത്തിക്കുമെന്നു ടീം ശ്രേഷ്ഠ ബഹ്റൈന്‍ അറിയിച്ചു. സഹകരിച്ച എല്ലാവരോടും ടീം ശ്രേഷ്ഠ നന്ദി അറിയിച്ചു.