Advertisment

ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 2024 പരിപാടി ശ്രദ്ധേയമായി

ഭാരതത്തിലെ പ്രശസ്ത ആത്മീയാചാര്യ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മുഖ്യാതിഥിയായ ചടങ്ങിൽ ബഹറിനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നും ഒരുപാട് പേർ പങ്കെടുത്തു.

New Update
baUntitled096.jpg

ബഹറിൻ: മാതാ അമൃതാനന്ദമയി സേവാ സമിതി ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  2024 എന്ന പരിപാടി ശ്രദ്ധേയമായി. ഭാരതത്തിലെ പ്രശസ്ത ആത്മീയാചാര്യ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മുഖ്യാതിഥിയായ ചടങ്ങിൽ ബഹറിനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നും ഒരുപാട് പേർ പങ്കെടുത്തു.

Advertisment

bahhUntitled096.jpg

ഏപ്രിൽ 30ന് വൈകീട്ട് നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി സേവാസമിതി ബഹറിൻ കോഡിനേറ്റർ സുധീർ തിരുനിലത്ത് സ്വാഗത പ്രസംഗം നടത്തി.  ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ബഹറിനിലെ സീനിയർ ഡോക്ടർ സന്തു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

bhhUntitled096.jpg

ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഫ്രാൻസിസ് കൈതാരത്ത് ഡോക്ടർ സന്തു എന്നിവർ ആശംസ പ്രസംഗം നടത്തി. തുടർന്ന് സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ പ്രഭാഷണവും, സത്സംഗവും ധ്യാനവും  നടന്നു. പരിപാടി വൻ വിജയമാക്കി തീർക്കാൻ സഹകരിച്ച എല്ലാവരോടും സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.

Advertisment