/sathyam/media/media_files/2024/12/17/NErpQuUK5UdVCzxNee9D.jpeg)
ബഹറിന്‍: ബഹറിന്റെ 53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ആദില്യ ബ്രാഞ്ചുമായി ചേര്‍ന്ന് സാംസ ബഹ്റൈന്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് വളരെ മികച്ച നിലവാരം പുലര്‍ത്തി.
ചിട്ടയാര്‍ന്ന തയ്യാറെടുപ്പും ഏകോപനവുമായിരുന്നു 250 ല്‍ പരം ആളുകള്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ ഏവി സ്വാഗതം ആശംസിച്ചു. അധ്യക്ഷ പദം പ്രസിഡന്റ് ബാബു മാഹി നിര്‍വ്വഹിച്ചു.
മെഡിക്കല്‍ ക്യാമ്പ് ഉല്‍ഘാടനം ഡോ. പി.വി ചെറിയാന്‍ നിര്‍വ്വഹിക്കുകയും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സോഷ്യല്‍ അവയര്‍നസ് ക്ലാസ് നല്‍കുകയുമുണ്ടായി.
മെഡിക്കല്‍ ക്യാമ്പ് അംഗത്വം
ആതുര സേവന രംഗത്ത് നാലു പതിറ്റാണ്ടിലേറെ ബഹറിനില്‍ പ്രഗല്‍ഭ സേവനം തുടരുന്ന ഡോ.പി.വി ചെറിയാനെ കൂടാതെ സല്‍മാനിയ മെഡിക്കല്‍ കോളജ് സീനിയര്‍ ഡോക്ടര്‍ ഡോ. ഇക്ബാല്‍, അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരായ കെ റ്റി സലീം, മണിക്കുട്ടന്‍, വിശ്വകല സാംസ്‌കാരിക വേദി സെക്രട്ടറി ത്രിവിക്രമന്‍, ലൈറ്റ് ഓഫ് കൈന്റനസ് ഫൗണ്ടര്‍ സെയ്ദ് ഹനീഫ് ഉപദേശക സമിതി അംഗം മുരളികൃഷ്ണന്‍ ലേഡീസ് വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തി.
മെഡിക്കല്‍ ക്യാമ്പ്
കണ്‍വീനറന്‍ മാരായ സുധി ചിറക്കല്‍, സുനില്‍, നിര്‍മ്മല ജേക്കബ്, ഇന്‍ഷാ റിയാസ് കൂടാതെ എല്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരുടെയും വനിതാവിങ്ങിന്റെയും നേതൃത്വത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ് അംഗത്വം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും വലിയ വിജയമായി.
രാവിലെ 7.30 മുതല്‍ തുടങ്ങിയ മെഡിക്കല്‍ ക്യാമ്പ് ഉച്ചയ്ക്ക് രണ്ടു മണി വരെ തുടര്‍ന്നു. പങ്കെടുത്ത എല്ലാവര്‍ക്കും ട്രഷറര്‍ റിയാസ് കല്ലമ്പലം നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us/sathyam/media/media_files/2024/12/17/wCmX0HZALnOtDGR5w1jv.jpeg)