New Update
/sathyam/media/media_files/jgan6GzBEvhq5vlxWxDI.jpg)
മനാമ: റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് വർഷങ്ങളായി നൽകി വരുന്ന റമദാൻ സഹായ പദ്ധതിയുടെ ഭാഗമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന് റമദാൻ കിറ്റുകൾ നൽകി.
Advertisment
കാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ റാഷിദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നൽകി വരുന്ന കിറ്റുകൾ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ ഏറ്റു വാങ്ങി.
സമൂഹത്തിലെ അശരണരെയും പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കുന്ന വിവിധ ജീവകാരുണ്യ - സേവനപ്രവർത്തങ്ങളാണ് ഫ്രന്റ്സിന്റെ കീഴിൽ നടന്നു വരുന്നത്.
റമദാൻ ചാരിറ്റി കിറ്റുകൾ നൽകിയ കാപിറ്റൽ ഗവർണറേറ്റിന് ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം നന്ദി പറഞ്ഞു.
ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, കേന്ദ്ര സമിതി അംഗം ജാസിർ പി.പി, മുഹമ്മദലി മലപ്പുറം,
സമീർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.