ഫ്രന്റ്‌സ് സ്റ്റഡി സെന്റർ ഖുർആൻ വിജ്ഞാന പരീക്ഷ രജിസ്ട്രേഷന് തുടക്കമായി

New Update
khuUntitl

മനാമ: ഫ്രന്റ്‌സ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ എല്ലാ റമദാനിലും പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷ ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. 

Advertisment

ഖുർആനിലെ അൽ ഫുർഖാൻ അധ്യായത്തെ  അടിസ്ഥാനമാക്കി ഏപ്രിൽ 5 വെള്ളിയാഴ്ച വൈകിട്ട് 3.45 ന് മനാമ ഇബ്നു ഹൈതം സ്‌കൂൾ ഓൾഡ് കാമ്പസിലാണ് പരീക്ഷ നടക്കുന്നത്.

ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആൻ അവലംബമാക്കിയായിരിക്കും പരീക്ഷ. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 355973996 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment