Advertisment

ബഹറിനിൽ എത്തിയ നജീബും സബിയത്തും ടീം ശ്രെഷ്ഠ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ് വിശിഷ്ടാതിഥി ആയി പങ്കെടുത്തു. ചോദ്യോത്തര വേളയിൽ  ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ തയ്യാറാക്കിയ ചോദ്യങ്ങൾക്കു നജീബ് മറുപടികൾ നൽകി.

New Update
manaUntitled.0.jpg

മനാമ: ബഹറിനിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്ന ആടുജീവിതം നോവൽ കഥാപാത്രം നജീബും പത്നി സബിയത്തും ടീം ശ്രെഷ്ഠ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കിംസ് ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

Advertisment

കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് നജീബ് വിശിഷ്ടാതിഥി ആയി പങ്കെടുത്തു. ചോദ്യോത്തര വേളയിൽ  ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ തയ്യാറാക്കിയ ചോദ്യങ്ങൾക്കു നജീബ് മറുപടികൾ നൽകി.

ടീം ശ്രെഷ്ഠ നജീബിനും പത്നിക്കും  പൊന്നാടയും സ്നേഹോപഹാരങ്ങൾ  നൽകി ആദരിക്കുകയും ചെയ്തു. ഈ ചടങ്ങു നല്ല രീതിയിൽ നടത്തുവാനായി കോർഡിനേറ്റ് ചെയ്ത ടീം ശ്രെഷ്ഠയിലെ മെമ്പേഴ്സിനോടും ഈ സായാഹ്നത്തിൽ നജീബുമായി അല്പം നേരം പങ്കിടുവാൻ എത്തി ചേർന്ന എല്ലാവരോടും ടീം ശ്രെഷ്ഠ നന്ദി അറിയിച്ചു.

Advertisment