മനാമ: ബഹ്റൈനിൽ വെച്ച് നടക്കുന്ന 33മത് അറബ് ലീഗ് ഉച്ചകോടിക്ക് കനത്ത സുരക്ഷയിൽ തുടക്കം കുറിച്ചു . ഇതിൻ്റെ മുന്നോടിയായി അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അജണ്ട രൂപവത്കരണ മുഴുനീള സമ്മേളനം കഴിഞ്ഞ ദിവസം റിട്ട്സ് കാൾട്ടൻ ഹോട്ടലിൽ നടന്നു
ഇന്നലെ കാലത്ത് മുതൽ എത്തിചേർന്ന വിവിധ അറബ് രാഷ്ട്ര അദ്ധ്യക്ഷൻ ന്മാർക്കും നേതാക്കൾക്കും ഉന്നതർക്കും ബഹ്റൈൻ ഉന്നത മന്ത്രാലയത്തിലെ പ്രമുഖരും അറബ് ലീഗ് സെക്രട്ടറി ജനറലും ബഹ്റൈനിലെ അതാത് അറബ് രാജ്യങ്ങളിലെ അമ്പാസഡർമാരും എംബസി ഉദ്യോഗസ്ഥരും സ്വീകരിച്ചു.
/sathyam/media/media_files/SuVFUjsSAq87bNZrCjHa.jpg)
ഇന്നലെ ഉച്ചക്ക് ശേഷം എത്തിചേർന്ന ഉന്നത രാജ്യമായ അറബ് റിപ്ലബിക് ഈജിപ്തിൻ്റെ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽസീസിയെ സ്വീകരിക്കാൻ എയർപോർട്ടിൽ ബഹ്റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് ഖലീഫയുടെ നേതൃത്വത്തിൽ ഉന്നത മന്ത്രാലയ നേതാക്കൻന്മാർ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബ്ദുൽ ഗെയ്ത്, ബഹ്റൈൻ ഈജിപ്ത് അബാസഡർ റിഹാം ഖലീൽ, എംബസി ഉദ്യോഗസ്ഥർ എന്നിവര്‍ ചേര്‍ന്ന് ഊഷ്മള വരവേൽപ്പ് നൽകി.
വിവിധ അറബ് രാജ്യങ്ങളിലെ തലവൻന്മാർക്കും ഉന്നതല സംഘങ്ങൾക്കും വൻസ്വീക രണമാണ് ബഹ്റൈൻ ഭരണകൂട മന്ത്രാലയം നൽകിയത്.
/sathyam/media/media_files/FxcEY4Jc9t78zNPjzE5L.jpg)
ബഹ്റൈനിലെ രാജ്യാന്തര എയർപോർട്ടു മുതൽ സാക്കീർ വരെയുള്ള പ്രധാന വീഥികളും ഹോട്ടലുകളും മന്ത്രാലയങ്ങളും കനത്ത സുരക്ഷാ സംവിധാനത്തിലും അറബ് രാഷ്ട്ര നേതാക്കളുടെ പടങ്ങളോടൊപ്പം ദേശീയ പതാകൾ കൊണ്ടും വൈവധ്യമാർന്ന രീതിൽ കമനീയമാക്കിയും ദീപാലങ്കാരങ്ങൾ കൊണ്ട് വർണനീയമാക്കിയിട്ടുമുണ്ട്.
അറബ് ഉച്ചകോടി സുഖമായി നടത്താൻ പൊതുജനങ്ങൾക്ക് ആഭ്യന്തര റോഡുകളിൽ നിന്ന് ഒഴിവാകുവാൻ മുൻകൂട്ടി സമയ വിവരങ്ങൾ ട്രാഫിഖ് മന്ത്രാലയം ഉത്തവ് ഇറക്കിയിട്ടുണ്ട്. ഇന്നലെയും ഇന്നും വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജിസിസിയടക്കം 22 അറബ് രാജ്യങ്ങൾ ചേർന്നതാണ് അറബ് ലീഗ് കൗൺസിൽ. ബഹ്റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പ്രത്യക മേൽനോട്ടത്തിലാണ് ബഹ്‌റൈനിൽ അറബ് ഉച്ചകോടി നടക്കുന്നത്