Advertisment

'ആരാച്ചാര്‍' , 'ആവേ മരിയ' എന്നി സൃഷ്ടികളെ അവലംബിച്ച് പ്രദീപ് മണ്ടൂര്‍ സംവിധാനം നിര്‍വഹിച്ച നാടകങ്ങള്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അവതരിപ്പിക്കുന്നു

ജൂൺ 7 ന് വൈകിട്ട് എട്ടു മണിക്ക് അവതരിപ്പിക്കപ്പെടുന്ന നാടകം "ആരാച്ചാർ" എന്ന കെ ആർ മീരയുടെ നോവലിനെ അവലംബിച്ച് പ്രദീപ് മണ്ടൂർ രചനയും സംവിധാനവും നിർവഹിച്ച മറ്റൊരു നാടകമാണ്.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
manUntitled.k.jpg

ബഹ്‌റൈൻ: കെ ആർ മീരയുടെ പ്രശസ്ത നോവലായ "ആരാച്ചാർ" , ശ്രദ്ധേയമായ ചെറുകഥ "ആവേ മരിയ" എന്നി സൃഷ്ടികളെ അവലംബിച്ച് പ്രശസ്ത നാടക സംവിധായകനും എഴുത്തുകാരനും സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പ്രദീപ് മണ്ടൂർ സംവിധാനം നിർവഹിച്ച നാടകങ്ങൾ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ജൂൺ 6,7 ദിവസങ്ങളിലായി അവതരിപ്പിക്കപ്പെടുന്നു. 

Advertisment

ജൂൺ 6 വ്യാഴം ഒമ്പത് മണിക്ക്  അവതരപ്പിക്കപ്പെടുന്ന "ആവേ മരിയ" എന്ന ചെറുകഥയുടെ നാടകരൂപം കേരളത്തിൽ വിവിധ വേദികളിൽ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളതാണ്.

സാമൂഹിക രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ സ്ത്രീ സമൂഹം നിർവഹിച്ച ചരിത്രപരമായ പങ്ക് മരിയ എന്ന അതിശക്തമായ കഥാപാത്രത്തിലൂടെ, അവതരിപ്പിക്കപ്പെടുന്നു. അസാധാരണവും അത്യുജ്ജ്വലവുമായ ജീവിത സന്ദർഭങ്ങളിലൂടെ മരിയ എന്ന  കഥാപാത്രം നടത്തുന്ന രാഷ്ട്രിയ സാമൂഹ്യ അടരുകളുള്ള  നാടകമാണ് ആവേ മരിയ. 

ജൂൺ 7 ന് വൈകിട്ട് എട്ടു മണിക്ക് അവതരിപ്പിക്കപ്പെടുന്ന നാടകം "ആരാച്ചാർ" എന്ന കെ ആർ മീരയുടെ നോവലിനെ അവലംബിച്ച് പ്രദീപ് മണ്ടൂർ രചനയും സംവിധാനവും നിർവഹിച്ച മറ്റൊരു നാടകമാണ്.

നീതിയും മരണവും  തൂക്കുകയറും ദാരിദ്രവുമൊക്കെ കഥാപാത്രമായി മാറുന്ന, ലോകത്തിലെ ആദ്യത്തെ സ്ത്രീ ആരാച്ചാരുടെ കഥ പറയുന്ന നോവലിന്റെ ആന്തരിക സൗന്ദര്യത്തെയും സംഘർഷത്തെയും അടയാളപ്പെടുത്തുന്ന നാടകമാണ് ആരാച്ചാർ. 

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന രണ്ട് നാടകങ്ങളും കാണുന്നതിനായി നിങ്ങളെ ഏവരെയും സ്നേഹാദരപൂർവ്വം ക്ഷണിക്കുന്നു.

Advertisment