New Update
/sathyam/media/media_files/UeiEDY9gtSXUovMubSC7.jpg)
മനാമ: ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന യുവാവ് ബഹ്റൈനിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. കോഴിക്കോട് ജില്ലയിൽ വടകര വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടി(28 )യാണ് മനാമ സൂഖിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്.
Advertisment
അടുത്ത ദിവസം നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്തിരുന്നു. രണ്ടു വർഷമായി ബഹ്റൈനിലുള്ള ഫാസിൽ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു.
വില്യാപ്പള്ളി ചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെ മകൻ ആണ്.
മാതാവ്:ഫാത്തിമ.
സഹോദരങ്ങൾ ഫായിസ് , ഷിനാസ്.
മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ട് പോവുന്നു.