/sathyam/media/media_files/p5Xjlr4mXZBjequmIbFj.jpg)
ബഹ്റൈൻ: ബഹ്റൈനിൽ ജോലിചെയ്തുവരുകയും മാസങ്ങൾക്ക് മുൻപ് ക്യാൻസർ ബാധിതനായി ചികിത്സയ്ക്കായിനാട്ടിലേക്ക് പോവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത നിലമ്പൂർ അകമ്പാടം സ്വദേശി കൂരിമണ്ണിൽ ജംഷീദിന്റെ കുടുംബത്തിനുള്ള ധനസഹായം കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഭാരവാഹികൾ കൈമാറി.
കൂട്ടായ്മയിലെ അംഗമായിരുന്ന ജംഷിദ് മാസങ്ങൾക്ക് മുമ്പാണ് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. പിതാവും മാതാവും സഹോദരിയും ഭാര്യയും രണ്ടുകുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജംഷീദ്.
കൂട്ടായ്മയിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്ന് സമാഹരിച്ച തുക ജംഷീദിന്റെ രണ്ടുമക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റ് ഷബീർ മുക്കൻ, ചാരിറ്റി വിംഗ് കൺവീനർ റസാക്ക് കരുളായി, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം, മുൻ ചാരിറ്റി വിംഗ് കൺവീനർ ബഷീർ വടപുറം എന്നിവർ ചേർന്ന് ജംഷീദിന്റെ വീട്ടിൽ എത്തി ചെക്ക് കൈമാറി.