/sathyam/media/media_files/SLTtrznBCTPBiSiAkekx.jpg)
മനാമ: ചുട്ടുപൊള്ളുന്ന ചൂടിൽ ആശ്വാസമേകി നവീകരിക്കപ്പെട്ട ഉമ്മു ശഊം നീന്തൽകുള ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. കോവിഡ് മഹാമാരിയെ തുടർന്ന് അടച്ച് പൂട്ടിയ നീന്തൽകുളം നവീകരിച്ച ശേഷം ഇപ്പോഴാണ് പൊതു ജനങ്ങൾക്ക് തുറന്ന് കൊടുത്തത്.
മാഹൂസിലെ ഉമ്മു ശഊം പാർക്കിലെ കളിസ്ഥലവും നീന്തൽ കുളവും മുനിസിപ്പൽ, കാർഷിക മന്ത്രാലയം, ക്യാപ്പിറ്റൽ ഗവർണറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയത്.
മാഹൂസ് ബ്ലോക്ക് 334പ്പെട്ട പാർക്കിലാണ് നീന്തൽ കുളമുള്ളത്. ഉദ്ഘാടനത്തിന് ശേഷം വലിയ തിരക്കാണ് അനുഭവ പ്പെടുന്നത്.
രാജ്യത്തിൻ്റെ പാരമ്പര്യവും ചരിത്രപരമായ സ്മരണയും നിലനിറുത്തുന്നതിൻ്റെ ഭാഗമായാണ് ഉമ്മു ശഊം നീന്തൽകുളം നവീകരിച്ചതെന്ന് പാർലിമെൻ്റ് അംഗം അഹ്‌മദ് അസ്സുലൂം ഉദ്ഘാടന പരിപാടിയിൽ വ്യക്തമാക്കി.
പുനരുദ്ധാരണത്തിൽ പങ്കാളികളായ വിവിധസ്ഥാപനങ്ങൾക്കും സർക്കാർ മന്ത്രാലയങ്ങൾക്കും പ്രത്യകം നന്ദിയും കടപ്പാടും ഉദ്ഘാടന വേളയിൽ അറിയിച്ചു.