/sathyam/media/media_files/CbsSg4FX2HXGf3WmmcRF.jpg)
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ വനിതകളുടെ വലിയ സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ വർഷങ്ങളായി നടത്തിവരുന്ന ഈ വർഷത്തെ ദണ്ഡിയ നൈറ്റ് തിയ്യതി ദാനാമാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്നു.
ചടങ്ങിൽ ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്റൈൻ- ഈജിപ്ത് ഡയറക്ടർ ജൂസർ രൂപ സയാനി, മോട്ടോർ ഗ്രൂപ്പ് മേധാവി മുഹമ്മദ് സാക്കി വാല എന്നിവർക്ക് കൈമാറിയ ചടങ്ങിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ഭരണസമിതി ഭാരവാഹികൾ പങ്കെടുത്തു
നൃത്തവും സംഗീതവുമടക്കം ഇന്ത്യയുടെ പരമ്പരാഗതമായ കലാവിരുന്നുകൾ കോർത്തിണക്കിയ ഗാനങ്ങളും ന്യത്തങ്ങളും ദാണ്ഡിയ നൈറ്റിൽ അരങ്ങേറും.
കൂടാതെ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് മികച്ച സമ്മാനങ്ങൾ ലഭിക്കാനുള്ള റാഫിൾ നറുക്കെടുപ്പും നടക്കും.
പരിപാടിയിൽ നിന്നുള്ള വരുമാനം ഐ.എൽ.എ സ്നേഹ കിഡ്സിലെ കുട്ടികളുടെ വിദ്യഭ്യാസത്തിനും ക്ഷേമത്തിനും വിനിയോഗിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു.
പ്രവേശനം ടിക്കറ്റ് പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട് വിവിധ സ്ഥാപനങ്ങൾസ്പോൺസർഷിപ്പ് മുഖേനെ പിന്തുണക്കുന്നുണ്ട്.