ബഹ്റൈനില്‍ രാജകീയ മാപ്പില്‍ തടവില്‍ നിന്ന് വിട്ടയച്ച 457 വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും

കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി

New Update
bahrain Untitledona

മനാമ: ബഹ്റൈനില്‍ രാജകീയ മാപ്പില്‍ തടവില്‍നിന്ന് വിട്ടയച്ച 457 വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. 

Advertisment

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി വേളയിലാണ് തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്.

കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന്റെ രജിസ്ട്രേഷന്‍ സുഗമമാക്കുന്നതിന് ഗുണഭോക്താക്കള്‍ അവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്‌ഡേറ്റ് ചെയ്യണം.

അവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനും അനുയോജ്യമായ തൊഴിലുകള്‍ നേടാനും ഇത് ഉപകരിക്കും. 

Advertisment