ബഹ്റൈനിൽ യു.ഡി.ഫ് ജനകീയ തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച

ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും, പൊതു സാമൂഹിക പ്രവർത്തകരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നതാണ്. 

New Update
Ubahntitledchan

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യു.ഡി.ഫ് തിരഞ്ഞടുപ്പ് കൺവെൻഷൻ നവംബർ 8 ന് വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്ക് സൽമാനിയയിലുള്ള കലവറ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കും.

Advertisment

ബഹ്‌റൈനിലെ യു.ഡി.ഫ് സംഘടന നേതാക്കളും, പൊതു സാമൂഹിക പ്രവർത്തകരുമടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നതാണ്. 

വയനാട് ലോകസഭ, പാലക്കാട്‌, ചേലക്കര നിയമസഭ ഉപതിരഞ്ഞടുപ്പുകളിൽ, യു.ഡി.ഫ് സ്ഥാനാർഥികളുടെ വിജയത്തിനു വേണ്ടി ഐ.വൈ.സി.സി ബഹ്‌റൈൻ തുടക്കം കുറിച്ച വിവിധ ഡിജിറ്റൽ, ഓഫ്‌നെറ്റ് പരിപാടികളുടെ തുടർച്ചയായാണ് യു.ഡി.ഫ് കൺവെൻഷൻ നടത്തുന്നത്.

എല്ലാറ്റിലും പി.ആർ ഇറക്കി, ജനദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന ഇന്നത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരെയുള്ള ജനവിധിയായി ഈ ഉപതിരഞ്ഞടുപ്പ് മാറുമെന്നും, കൺവെൻഷനിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.

Advertisment