Advertisment

അന്താരാഷ്ട്ര പോസ്റ്റൽ യൂണിയൻ അവാർഡിന് ബഹ്റൈൻ പോസ്റ്റ് അർഹരായി

അഭിമാനകരമായ നേട്ടം ബഹ്റൈൻ പോസ്റ്റ് കൈവരിച്ചതിൽ ഏറെ സന്തോഷമുണ്ടന്നും ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ഡോ ഖാലിദ് അബ്ദുറഹ്മാൻ ഹൈദാൻ വ്യക്തമാക്കി.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bahrain post untitilees.jpg

മനാമ: അന്താരാഷ്ട്ര പോസ്റ്റൽ യൂണിയൻ അവാർഡിന് ബഹ്റൈൻ പോസ്റ്റ് അർഹരായി. നൂറ്റി എഴുപത്തിഏഴ് രാജ്യങ്ങളിൽ ഉപഭോകൃത പ്രവർത്തന മേഘലയിൽ മികവ് നേടിയ തിനാലാണ് അവാർഡിന് അർഹരായത് .

Advertisment

ബഹ്റൈൻ ടെലികോം ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റൽ കാര്യ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ ഖാലിദ് അബ്ദുറഹ്മാൻ അൽ ഹൈദാൻ അവാർഡ് ഏറ്റുവാങ്ങി. സ്വിറ്റ്സർലൻഡിൽ നടന്ന അന്താരാഷ്ട്ര പോസ്റ്റൽ യൂനിയൻ സമ്മേളനത്തിൽ നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.

അഭിമാനകരമായ നേട്ടം ബഹ്റൈൻ പോസ്റ്റ് കൈവരിച്ചതിൽ ഏറെ സന്തോഷമുണ്ടന്നും ഭരണാധികാരികൾ നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ഡോ ഖാലിദ് അബ്ദുറഹ്മാൻ ഹൈദാൻ വ്യക്തമാക്കി.

ബാബുൽ ബഹ്റൈനിൽ തുടക്കം കുറിച്ച ബഹ്റൈൻ തപാൽ വകുപ്പ് നിലവിൽ അവിടെ തന്നെ മ്യൂസിയമാക്കി ചരിത്രമാക്കിയിട്ടുണ്ട്. ഏവർക്കും സൗജന്യമായി അവിടെ സന്ദർശിക്കുവാനും ബഹ്റൈൻ തപാൽ വകുപ്പിൻ്റെ ചരിത്രം കാണുവാനും പഠിക്കുവാനും കഴിയുന്നതാണ്.

Advertisment