മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റൽ വച്ച് നടത്തിയ പിങ്ക്ഡേ ആഘോഷത്തിന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഇന്ന് ലോകമെമ്പാടുമുള്ള സ്ത്രീകൾ നേരിട്ട് കൊണ്ടിരിക്കുന്ന സ്തനാ ർബുദത്തെക്കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെ വളരെ വിശദമായി എന്നാൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ സ്വന്തം അനുഭവത്തിലൂടെയും, ആർജ്ജിച്ച വിജ്ഞാനത്തിലൂടെയും വിശദമായി ക്ലാസ്സ് എടുത്തത് അൽ ഹിലാൽ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജി ഡോക്ടർ ബ്രഹ്മ ലക്ഷ്മി ആണ്.
ചടങ്ങിൽ വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വേദി പ്രസിഡന്റ് അനുഷ്‌മ പ്രശോഭ് സെക്രട്ടറി ആയിഷ സിനോജ് വൈസ് പ്രസിഡന്റ് ശില്പ പ്രിജിലാൽ, വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ്, സെക്രട്ടറി അരവിന്ദ്, ഷാജി മൂതല എന്നിവർ നേതൃത്വം നൽകി. സഹകരിച്ച എല്ലാവർക്കും അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്മെന്റിനും വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗത്തിന്റെ നന്ദി അറിയിച്ചു.