/sathyam/media/media_files/UVOrF45PucrfgdHsDJQG.jpg)
ബഹ്റൈൻ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ മരണപ്പെട്ട തമിഴ് നാട് സ്വദേശി ആരോഗ്യ സാമി പ്രേംകുമാറിന്റെ മൃതദേഹം ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടെ വലിയ സഹായത്തോടെ നാട്ടിലേക്ക് കൊണ്ട് പോയി.
ഭാര്യ ഇവിടെത്തെ ഗവൺമെന്റ് ആശുപത്രിയിൽ നേഴ്സ് ആയത് കൊണ്ട് മകൾക്ക് 8 വയസ് കൂടെ നിർത്തുവാൻ വിസക്ക് വേണ്ടി ഒരു ഇന്ത്യകാരന്റെ സി ആർ വിസയിൽ നല്ല തുകയ്ക്ക് വിസ വാങ്ങുകയും വിസ കഴിയുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും വിസ പുതുക്കാൻ സാധിക്കാതെ സി ആർ ഉടമസ്ഥനുമായി യാതൊരു ബന്ധവും കിട്ടാതെ പ്രയാസപ്പെടുമ്പോഴാണ് ഇദ്ദേഹം മരണപ്പെടുന്നത് .
വിവരം കുടുബം ബി കെ എസ് എഫ് സേവന കൂട്ടായ്മയിൽ അറിയിക്കുകയും അറിയിച്ച ഉടനെ സേവന കൂട്ടായ്മ അംഗം മനോജ് വടകര രാത്രി 12 മണിക്ക് തന്നെ ഭാര്യ നിയമ ഉത്തരവാദിത്യ രേഖ ശരിയാക്കി ഉണ്ടാക്കുന്നതിലേക്കുള്ള എല്ലാ രേഖകളും കൈമാറി .
ഭാര്യയെയും അമ്മയേയും മകളെയും എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക് ബി കെ എസ് എഫിന് അയക്കാൻ സാധിക്കുകയും ചെയ്തു ...
മോർച്ചറിയിൽ മൃതദേഹം കുളിപ്പിച്ചു പ്രാർഥനകൾ നടത്തുന്നതു മുതൽ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകാൻ ബി കെ എസ് എഫ് സേവന കൂട്ടായ്മയുടെ ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, മനോജ് വടകര, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ഷീജു, കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും കൂടെ ജോലി ചെയ്യുന്ന ഒരു പറ്റം ആശുപത്രി് ജീവനക്കാരും ചർച്ചിലെ ഫാദർ മൈക്കിളും ലോക കേരള സഭാങ്ങം സി വി നാരായണനും കുടുബ സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.
മൃതദേഹം അയക്കുന്നതിന്റെ ചെലവ് ഭാര്യയുടെ കൂടെ ജോലി ചെയ്യുന്നവരും 550 ദിനാർ ഭാര്യക്കും അമ്മയ്ക്കും മകൾക്കും ഉള്ള വിമാന ടിക്കറ്റ് അന്നൈ തമിൾ മന്ത്രം അഥവാ എ ടി എം ബഹ്റൈൻ ചാപ്റ്റർ ഭാരവാഹി സെന്തിൽ ജി.കെ
നല്കി.
ചെന്നൈ എയർപോർട്ടിൽ നിന്നും സൗജന്യ ആംബുലൻസ് സൗകര്യം ബഹ്റൈൻ തമിഴ് കൂട്ടായ്മയുടെ മൂർത്തിയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു .
മകളുടെ യാത്രക്ക് ബഹ്റൈൻ എയർപോർട്ടിൽ ആവശ്യമായ എൽ എം ആർ എ ഓൺലൈൻ ക്യാൻസലേഷൻ ചെയ്യാൻ സാധിക്കാത്തിന്റെ പേരിൽ അനിശ്ചിതത്വം ഉണ്ടായെങ്കിലും ബി കെ എസ് എഫിന്റെ ഹെൽപ്പ് ലൈൻ ഭാരവാഹികളായ നെജീബ് കടലായി ലെത്തീഫ് മരക്കാട്ട് മനോജ് വടകര തക്കതായ സമയത്ത് എയർപോർട്ടിൽ ഉണ്ടായിരുന്നതിനാൽ പ്രശ്നത്തിൽ ഇടപെടൽ നടത്തി പരിഹരിച്ച് കൊടുക്കാൻ സാധിച്ചു.