മനാമ: കോവിഡിന് ശേഷമുള്ള ആദ്യത്തെ ഭരണസമിതി തിരഞ്ഞെടുപ്പുമായി ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ സ്‌കൂളായ ദ ഇന്ത്യന്‍ സ്‌കൂള്‍. 2014 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി 9 വര്‍ഷത്തോളമായി സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കളുടെ ജനറല്‍ ബോഡി യോഗം നടത്തി തിരഞ്ഞെടുപ്പ് നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. അതോടെ ഭരണ സമിതി തരഞ്ഞെടുപ്പ് ഓഫിസര്‍മാരെ നിയോഗിക്കുകയും രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ നല്‍കുകയും ചെയ്തിരുന്നു.
/sathyam/media/media_files/THYN76GZyQi8O0Qmt6Pj.jpg)
മൂന്ന് വര്‍ഷത്തേയ്ക്കുള്ള ഭരണ സമിതിയാണ് സാധാരണയായി നിലവില്‍ വരാറുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2017 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോട് തുടരാന്‍ വിദ്യഭ്യാസ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. ഈ ഭരണ സമിതി 2014 ല്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണിയുടെ തുടര്‍ ഭരണമായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ രക്ഷിതാക്കളില്‍ ഒരാള്‍ കോടതിയില്‍ പോയെങ്കിലും വിധി നിലവിലെ ഭരണ സമിതിക്ക് അനുകൂലമായി.
/sathyam/media/media_files/a2BIwC4IjZgU3noAWRye.jpg)
കോവിഡ് സാഹചര്യം മാറിയിട്ടും തിരഞ്ഞെടുപ്പ് നടത്താതെ നിലവിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി സ്‌കൂള്‍ ഭരണം നീട്ടിക്കൊണ്ടുപോവുകയാണെന്ന് രക്ഷിതാക്കളുടെ സംഘടന ആരോപണം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെടാതെ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന നിലപാടില്‍ ഭരണപക്ഷം ഉറച്ചു നിന്നു .
/sathyam/media/media_files/KQlyg35oprfgFae86NcU.jpg)
12000 പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ വര്‍ഷങ്ങളായി ഭൂരിപക്ഷം വരുന്ന മലയാളി രക്ഷിതാക്കള്‍ അടങ്ങുന്ന സംഘടനാ സംവിധാനത്തിലാണ് ഭരണം നടത്തിവരുന്നത്. മലയാളികള്‍ അടങ്ങുന്ന പല കൂട്ടായ്മകളും പല പേരുകളില്‍ വ്യത്യസ്ത പാനലുകളില്‍ മത്സരിച്ചാണ് ഓരോ മൂന്ന് വര്‍ഷവും കൂടി സ്‌കൂള്‍ ഭരണം നടത്തിവരുന്നത്.