ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന് പുതിയ ഭാരവാഹികൾ

New Update
bahrain656768

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന് 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

11ന് വ്യാഴാഴ്ച്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ ചേർന്ന് വാർഷീക പൊതുയോഗത്തിൽ വച്ച് പതിനഞ്ചംഗ എക്‌സിക്കൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ചെയർമാൻ റെജി കുരുവിള, പ്രസിഡന്റ് അനീഷ് ഗൗരി, വൈസ് പ്രസിഡന്റ് ഷൈജു ചാക്കോ തോമസ്, സെക്രട്ടറി നിഖിൽ, ജോയിന്റ് സെക്രട്ടറി സാജോ, ട്രഷറർ റിന്റോ, ജോയിന്റ് ട്രഷറർ ബോബി പറമ്പുഴ, പബ്ലിസിറ്റി കൺവീനേഴ്സ് റോബി കാലായിൽ, മനു, എക്സ് ഓഫീഷ്യോ മനോഷ് കോര, കമ്മറ്റി അംഗങ്ങളായി ശ്രീരാജ്, ബിനു, റെനിഷ്, ജോൺസൺ, മെബിൻ എന്നിവരെയും തെരഞ്ഞെടുത്തു.

ബി. കെ. എൻ. ബി. എഫ് താരങ്ങൾ പങ്കെടുത്ത ഒമാൻ കപ്പ്, ഫെഡറേഷൻ കപ്പ്, കെ. എൻ. ബി. എ കപ്പ് ടൂർണമെന്റുകളിൽ വിജയികളായ ടീം അംഗങ്ങളെ ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ആദരിച്ചു.

Advertisment