മനസ്സും വയറും നിറച്ചു യാത്ര ഒരുക്കി ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്

New Update
bahrainjan28

ബഹ്‌റൈൻ: ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ  കൂട്ടായ്മയായ  ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ്  ഗാർഡനിൽ അവസാനിപ്പിച്ചു.

Advertisment

മുതിർന്നവരും കുട്ടികളുമായി 60 അംഗങ്ങൾ ട്രിപ്പിൽ പങ്കെടുത്തു. ഗ്രാൻഡ് മോസ്‌ക് , ബഹ്‌റൈൻ ഫോർട്ട് , ദുമിസ്താൻ ബീച്ച് , കർസകാൻ ഫോറസ്ററ്, ഡ്രാഗൺ റോക്ക്, ട്രീ ഓഫ് ലൈഫ്, കത്രീഡൽ ചർച്‌, ആലി പോട്ടറി എന്നിങ്ങനെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു.

ട്രിപ്പിൽ പങ്കെടുത്തവർക്കെല്ലാം രുചിയേറുന്ന ഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രൂപ്പ് അഡ്മിൻമാരായ  ഷജിൽ ആലക്കൽ, ശ്രീജിത്ത് ഫറോക്, വിഷ്ണു, ജയകുമാർ , രശ്മി അനൂപ് എന്നിവർ ട്രിപ്പിനെ നിയന്ത്രിച്ചു.

ഇത്തരത്തിലൊരു ട്രിപ്പ് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ നന്ദിയും സ്നേഹവും ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് അഡ്മിൻ പാനൽ അറിയിച്ചു..

Advertisment