ബഹ്‌റൈനില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച സിനിമ തിരുവനന്തപുരത്ത് കെ. എസ്. എഫ്ഡി. സി പ്രദര്‍ശിപ്പിക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 3ഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ബഹ്‌റൈനില്‍ പൂര്‍ണമായും ചിത്രീകരിച്ച 'സ്റ്റാര്‍സ് ഇന്‍ ദി ഡാര്‍ക്നസ്' എന്ന ഹൃസ്വ ചിത്രം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നിള തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

New Update
PRESS 111

മനാമ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് 3ഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ബഹ്‌റൈനില്‍ പൂര്‍ണമായും ചിത്രീകരിച്ച 'സ്റ്റാര്‍സ് ഇന്‍ ദി ഡാര്‍ക്നസ്' എന്ന ഹൃസ്വ ചിത്രം കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നിള തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

Advertisment

PRESS 22

'ലിന്‍സ് മീഡിയ' യുടെ സഹകരണത്തോടെ ഇടത്തൊടി ഫിലിംസിന്റെ ബാനറില്‍  നിര്‍മ്മിച്ച ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ബഹ്‌റൈനിലെ എപിക്‌സ് തീയറ്ററില്‍ വെച്ച് നടന്നിരുന്നു. ബഹ്‌റൈന്‍ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാന്‍ലി രചനയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വിനോദ് നാരായണന്‍, സമിത എന്നിവരാണ് മുഖ്യവേഷങ്ങള്‍ ചെയ്തിരിക്കുന്നത്. 


കൂടാതെ ബഹ്‌റൈനില്‍ നിന്നുമുള്ള 40 ലധികം കലാകാരന്‍മാരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്ചലച്ചിത്ര സീരിയല്‍ രംഗത്ത് അണിയറ പ്രവര്‍ത്തകനായിരുന്ന വിനോദ് ആറ്റിങ്ങല്‍, ബഹ്‌റൈന്‍ പ്രവാസിയായ സ്റ്റാന്‍ലി തോമസ് എന്നിവരാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുകളായി പ്രവര്‍ത്തിച്ചത്. ജേക്കബ് ക്രിയേറ്റീവ് ബീസാണ് സിനിമാറ്റോഗ്രഫിഎഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തത്. 


ഗാനങ്ങള്‍ പാടിയിരിക്കുന്നത് പ്രജോദ് കൃഷ, ശ്രീഷ്മ ജിലീബ് എന്നിവരാണ്. ഇത് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ എടത്തോടി ഭാസ്‌കരന്‍, ലിനി സ്റ്റാന്‍ലി, അജിത്ത് നായര്‍, ജേക്കബ് ക്രിയേറ്റീവ് ബീസ്, വിനോദ് ആറ്റിങ്ങല്‍, സ്റ്റാന്‍ലി തോമസ് എന്നിവര്‍ പങ്കെടുത്തു.


എടത്തോടി ഫിലിം നിര്‍മാതാവും ബഹ്‌റൈന്‍ . സൗദി പ്രവാസിയുമായ എടത്തോടി ബാസ്‌കരന്‍ തന്റെ ശിഷ്ടജീവിതം കലാവിനോദമായ സിനിമകള്‍ കൂടുതല്‍ ഇറക്കാന്‍ പദ്ധതിയുണ്ടെന്നും കലാമൂല്യമുള്ള സിനിമകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സത്യം ഓണ്‍ലൈന്‍ ന്യൂസിനെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.