ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 150 ലേറെ ആളുകൾ പങ്കെടുത്തു. കഴിഞ്ഞ പതിനെട്ട് വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലം, മണിക്കുട്ടൻ, തണൽ മജീദ്, റഷീദ് മാഹി, അൻവർ നിലമ്പൂർ, മൻഷീർ, അബ്ദുൽ സലാം എ.പി,ഒ ഐസിസി നേതാക്കളായ ബോബി പാറയിൽ, ബിനു കുന്നന്താനം, ലത്തീഫ് ആയഞ്ചേരി, സൈദ് എം.എസ് ,വിഷ്ണു പത്തനംതിട്ട, ബിപിൻ മാടത്തേത്ത്, മനോജ് ചെന്നപ്പേട്ട, കെ എം സി സി നേതാക്കളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, മുസ്തഫ കെ. പി, ഫൈസൽ വില്ല്യാപ്പള്ളി, കാസിം നന്തി തുടങ്ങിയവർ പങ്കെടുത്തു.
പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ സൽമാനുൽ ഫാരിസ്, വനിത വിഭാഗം പ്രസിഡന്റ് സജിത സതീഷ്, പാക്ട് ഭാരവാഹികളായ മുരളി മേനോൻ, ദീപക് വിജയൻ, ജഗദീഷ് കുമാർ, ശിവദാസ്, രമ്യ ഗോപകുമാർ, ഷീബ ശശി, അനിൽ കുമാർ, സുധീർ, നീതു വിഷ്ണു,കെ ടി രമേഷ്, രാമനുണ്ണി കോടൂർ, പപ്പൻമേനോൻ തുടങ്ങിയവർ നേതൃത്വം നൽകി. മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.