നിറവേകി ബാലദീപ്തി സമ്മർ ക്യാമ്പ്

 ആക്ടിംഗ് സെക്രട്ടറി തോമസ് കറുകക്കളം ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശനവും നടത്തി 

New Update
niravUntitledpo

കുവൈറ്റ്: എസ്.എം.സി.എ കുവൈറ്റ് ബാലദീപ്തി നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ ക്യാമ്പ് ("നിറവ്"2K24) ഓഗസ്റ്റ് മാസം 8.9.10, തീയതികളിലായി കബദിൽ വച്ച് നടത്തപ്പെട്ടു.

Advertisment

എസ്.എം.സി.എ പ്രസിഡണ്ട് ഡെന്നി കാഞ്ഞുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ബിജു എണ്ണംപറയൽ സ്വാഗതം ആശംസിച്ചു.

ബാല ദീപ്തി പ്രസിഡൻറ് ടിയ റോസ് തോമസ്, എ കെ സി സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് ബോബി കയ്യാലപ്പറമ്പിൽ വിമൻസ് വിംഗ് അഡ്ഹോക്ക് കമ്മറ്റി  സെക്രട്ടറി ട്രിൻസി ഷാജു,  ട്രഷറർ റിൻസി തോമസ്, എസ് .എം. വൈ .എം. പ്രസിഡണ്ട് ജിഞ്ചു ചാക്കോ, ആശംസകൾ നേർന്നു.

സെൻട്രൽ ട്രഷറർ ഫ്രാൻസിസ് പോൾ നന്ദി രേഖപ്പെടുത്തി. ബാല ദീപ്തി ചീഫ് കോഡിനേറ്റർ ബോബിൻ ജോർജ് ക്ലാസുകൾ നയിച്ച ജെറി ജോസഫിനെയും മെറ്റി തോമസിനെയും പരിചയപ്പെടുത്തി.

തുടർന്ന് മൂന്ന് ദിവസങ്ങളായി നടന്ന ക്യാമ്പിൽ ബഹുമാന്യ വൈദികർ, സോജൻ പോൾ, ജോയ് മാത്യു മുണ്ടക്കൽ, ജോൺസൺ നെടുമ്പുറത്ത്, എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് ആശംസകൾ അറിയിച്ചു.

എസ്എംസി ഏരിയ കൺവീനർമാർ, സിജോ മാത്യു (അബ്ബാസിയ), ജോബ് ആന്റണി (സാൽമിയ), റിനീഷ് ജോയിൻ കൺവീനർ (ഫഹാഹീൽ) ഫ്രാൻസ് പോൾ (സിറ്റി ഫർവാനിയ ), ബാല ദീപ്തി ഏരിയ കോർഡിനേറ്റർമാരായ ജോജി ജോസഫ് (അബ്ബാസിയ) അജി ആന്റണി (ഫഹാഹീൽ ) പ്രിൻസ് (ഫർവാനിയ) ബോബി കുഴിമറ്റം (സാൽമിയ) മീഡിയ കൺവീനർ ജിസ്  ജോസഫ് മാളിയേക്കൽ
ആശംസകൾ അറിയിച്ചു.

 ആക്ടിംഗ് സെക്രട്ടറി തോമസ് കറുകക്കളം ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പ്രകാശനവും നടത്തി 

Advertisment