റിപ്പബ്ലിക് ദിന–ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അൽ അൻസാരി–BDK രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്ററിന്റെ സന്നദ്ധ പ്രവർത്തകർ അൽ അൻസാരി എക്സ്ചേഞ്ച് ടീമിനൊപ്പം ചേർന്ന് ക്യാമ്പിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിച്ചു.

New Update
Untitled

കുവൈത്ത്: ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണത്തിന്റെയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിന്റെയും ഭാഗമായി, അൽ അൻസാരി എക്സ്ചേഞ്ച്, ബ്ലഡ് ഡോണേഴ്സ് കേരള (BDK) – കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ 2026 ജനുവരി 30-ന് കുവൈത്തിലെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ സംയുക്ത രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

Advertisment

രാവിലെ 9.00 മണിക്ക് ആരംഭിച്ച ക്യാമ്പിൽ ഏകദേശം 100 ഓളം രക്തദാതാക്കൾ പങ്കെടുത്തു. അൽ അൻസാരി എക്സ്ചേഞ്ചിലെ ജീവനക്കാരാണ് ഭൂരിഭാഗവും രക്തദാനത്തിനായി മുന്നോട്ട് വന്നത്. സമൂഹത്തോടുള്ള ഉത്തരവാദിത്തവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതായിരുന്നു അവരുടെ സന്നദ്ധ പങ്കാളിത്തം.


രക്തദാന ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറി ശ്രീ. ഹരിത് ഷെലാറ്റ് നിർവഹിച്ചു. ഗാന്ധിജിയുടെ അഹിംസയും സേവനവും അടയാളപ്പെടുത്തുന്ന ഈ ദിനത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം മഹത്തായതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാമ്പിന്റെ ഭാഗമായി അൽ അൻസാരി എക്സ്ചേഞ്ചിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ അബ്ദുൾ റഹ്മാൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ്  ശ്രീനാഥ്, മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് സ്വാഗതം ആശംസിച്ചു.

ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്ററിന്റെ സന്നദ്ധ പ്രവർത്തകർ അൽ അൻസാരി എക്സ്ചേഞ്ച് ടീമിനൊപ്പം ചേർന്ന് ക്യാമ്പിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിച്ചു.


ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മൂല്യങ്ങളായ സേവനവും ഐക്യവും ഉത്തരവാദിത്തവും ഉയർത്തിക്കാട്ടിയതോടൊപ്പം, മഹാത്മാ ഗാന്ധിജിയുടെ ത്യാഗസ്മരണക്ക് അർപ്പിച്ച ഒരു മാനവിക പ്രവർത്തനമായി ഈ രക്തദാന ക്യാമ്പ് മാറി. “രക്തദാനം, മഹാദാനം ” എന്ന ശക്തമായ സന്ദേശമാണ് ക്യാമ്പ് സമൂഹത്തിലേക്ക് പകർന്നത്. രക്തദാനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി ആദരിച്ചു.


ഭാവിയിൽ രക്തദാന ക്യാമ്പുകളോ ബോധവത്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്ററുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Advertisment