ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി ഡി കെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജനറൽ കൺവീനർ നിമിഷ് കാവാലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോക്ടർ സുശോവന സുജിത് ക്യാമ്പ് ഉത്ഘാടനം ചെയ്തു.

New Update
Untitledtrmp

കുവൈറ്റ്: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണോർസ് കേരള കുവൈറ്റ് ചാപ്റ്റർ അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


Advertisment

ജന്മനാടിൻ്റെ സ്വാതന്ത്ര്യ ദിനം വളരെ അവേശത്തോടും, സന്തോഷത്തോടും കൂടിയാണ് പ്രവാസികൾ ഏറ്റെടുത്തത്. ഈ സ്വതന്ത്ര്യ ദിനത്തിൽ രാജ്യസ്നേഹം പ്രകടിപ്പിക്കാൻ രക്തദാനത്തേക്കൾ മഹത്തായത് വേറൊന്നില്ല എന്ന സന്ദേശമാണ് ഓരോ രക്തദാതാക്കളും പങ്കുവെച്ചത്.


ജനറൽ കൺവീനർ നിമിഷ് കാവാലത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോക്ടർ സുശോവന സുജിത് ക്യാമ്പ് ഉത്ഘാടനം ചെയ്തു.

Untitledtrmp

രക്ത ഉപഭോക്താക്കൾ കൂടി വരുന്ന സാഹചര്യത്തിൽ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രക്ത ദൗർലഭ്യം ആണ് രക്ത ആവശ്യം നിറവേറ്റാൻ മറ്റൊരു വ്യക്തിയുടെ രക്തം ഉപയോഗിക്കുക എന്നത് മത്രമാണ്  പോം വഴി ഈ ഒരു സാഹചര്യത്തിൽ ബിഡികെ യുടെ പ്രവർത്തനം വളരെ വിലപ്പെട്ടതാണ് എന്ന് ഡോക്ടർ  സുശോവ പറഞ്ഞു.

പ്ലേറ്റ്ലറ്റ് ആവിശ്യം കൂടി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്ലേറ്റ്ലറ്റ് ദാനത്തിനായി ജനങ്ങളെ ബോധവൽക്കുന്നതിൽ ബിഡികെ മുൻകൈ എടുക്കണമെന്ന് അഭിപ്രായം ബിഡികെ പ്രവർത്തകരുമായി 


ഡോക്ടർ സണ്ണി വർഗീസ്, ശ്രീജിത്ത് മോഹൻദാസ്, മുബാറക് കമ്രത്ത്, സുധീർ,മനോജ് മാവലിക്കര , നളിനാക്ഷൻ ഒളവറ, തോമസ് അടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികൾ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബിഡികെ കുവൈറ്റ് വാർഷിക സ്പോൺസർ അൽ അൻസാരി എക്സ്ചേഞ്ച് രക്തദാതാക്കൾക്ക് സമ്മാനങ്ങൾ നൽകി.

Untitledtrmp

ക്യാമ്പിന്റെ ട്രാൻസ്പോർട്ട് പാർട്ണർ സിറ്റി ലിങ്ക് ഷട്ടിൽ കുവൈറ്റ് രക്തദാതാക്കൾക്കായി യാത്രാസൗകര്യവും ഒരുക്കിയിരുന്നു. സലാല സ്റ്റോർ , മെഡക്സ് മെഡിക്കൽ സെൻ്റർ തുടങ്ങിയ സ്ഥാപനങ്ങൾ പരിപാടിയുടെ വിജയത്തിനായി സജീവ പിന്തുണ നൽകി.

ബിഡികെ കുവൈത്തിൻ്റെ വളണ്ടിയർമാരുടെ നിർലോഭമായ സഹകരണം ക്യാമ്പിൻ്റെ വിജയത്തിന് മാറ്റുകൂട്ടി. ദേശീയ സ്നേഹത്തിൻ്റേയും സേവനത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിച്ച ക്യാമ്പ് ബി ഡി കെ കുവൈത്ത് ചാപ്റ്ററിൻ്റെ പ്രതിബദ്ധതയുടെ തെളിവായിരുന്നു.


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി തയ്യാറാക്കിയ ക്യാൻവാസിൽ രക്തദാതാക്കൾക്കൊപ്പം സാമൂഹിക പ്രവർത്തകർക്കും വിവിധ അസ്സോസിയേഷൻ പ്രതിനിധികളും  ആശംസാസന്ദേശങ്ങൾ രേഖപ്പെടുത്തി. 


Untitledtrmp

രക്തദാന ക്യാമ്പുകളും അവബോധ സെഷനുകളും നടത്താൻ താല്പര്യമുള്ളവർ +965 9004 1663, +965 69997588 എന്നീ നമ്പറുകളിൽ ബി ഡി കെയുമായി ബന്ധപ്പെടുക.

Advertisment