/sathyam/media/media_files/2025/02/14/qimTgsamrhdG0z6tmEns.jpg)
ദുബായ്: സൗന്ദര്യം കൂട്ടുന്നതിനുവേണ്ടി സോഷ്യൽ മീഡിയ വഴി യാതൊരു മാനദണ്ഡവും ഇല്ലാതെ ഉൽപ്പന്നങ്ങളുടെ പരസ്യം വ്യാപകം. ഇത്തരം വസ്തുക്കൾ മാരക രോഗങ്ങൾക്കും വഴിവെക്കുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
വിവിധ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ആന്തരിക അവയവങ്ങളിൽ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടുന്നതായാണ് കണ്ടെത്തൽ. ഓൺലൈൻ പ്ലാറ്റ്ഫോം വഴി എത്തിക്കുന്ന ചില ക്രീമുകളിൽ ചേർന്നിരിക്കുന്ന രാസ വസ്തുക്കൾ മാരകമായ രോഗങ്ങൾ പിടിപെടുന്നതിന് സാധ്യതയുള്ളതാണ് .
രോഗലക്ഷണങ്ങളോടെ ഇത്തരത്തിൽചിലർ ചികിത്സിക്കായി വന്നപ്പോഴാണ് ഇവർ ഉപയോഗിച്ച സൗന്ദര്യവൽക്കരണ ക്രീമുകളാണ് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത് . ജിസിസി രാജ്യങ്ങളിൽ ഇതിനെതിരെ നിയമ നടപടികൾക്കായി സാമൂഹ്യ പ്രവർത്തകർ രംഗത്തു വരാനൊരുങ്ങുകയാണ്.
അപകടകാരികളായ ഫെയ്സ് ക്രീമുകൾ സൗന്ദര്യ ഉൽപ്പന്നങ്ങളായി സോഷ്യൽ മീഡിയയിലെ വാഗ്ദാനങ്ങൾ കണ്ടു വാങ്ങി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. മുഖ സൗന്ദര്യം കൂടുന്നത് കൂടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാം.