ശ്രീലങ്കൻ പ്രളയ ദുരിതാശ്വാസം : പ്രവാസി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചു ബി.ഇ.സി. കുവൈത്ത് ഫീസ് ഒഴിവാക്കി

ശ്രീലങ്കൻ സർക്കാരിന്റെ ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടുകളിലേക്ക് അയക്കുന്ന തുകയ്ക്ക് ഇനി കമ്മീഷൻ നൽകേണ്ടതില്ല.

New Update
1495e0c6-204f-446b-9b2b-5b42ad14bd8e

കുവൈത്ത്: പ്രളയം നാശം വിതച്ച ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബി.ഇ.സി.ശ്രീലങ്കയിൽ തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി, ഔദ്യോഗിക സർക്കാർ ദുരിതാശ്വാസ അക്കൗണ്ടുകളിലേക്ക് അയക്കുന്ന എല്ലാ സംഭാവനകളുടെയും കമ്മീഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി ബി.ഇ.സി. അറിയിച്ചു.

Advertisment

ദുരിതബാധിതരുടെ തകർന്ന ജീവിതങ്ങൾ പുനർനിർമ്മിക്കാൻ ഈ സംരംഭത്തിലൂടെ തങ്ങൾക്ക് കഴിയുമെന്ന് ബി.ഇ.സി. പ്രത്യാശ പ്രകടിപ്പിച്ചു.

ശ്രീലങ്കൻ സർക്കാരിന്റെ ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടുകളിലേക്ക് അയക്കുന്ന തുകയ്ക്ക് ഇനി കമ്മീഷൻ നൽകേണ്ടതില്ല.

 ശ്രീലങ്കൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേഗത്തിൽ ഫണ്ട് എത്തിക്കാനുമാണ് ഈ നടപടി.

"ഏറ്റവും ആവശ്യമുള്ളിടത്ത് പ്രതീക്ഷ നൽകാൻ ഞങ്ങളോടൊപ്പം ചേരുക. നിങ്ങളുടെ സംഭാവനകൾക്ക് ഒരു ഫീസും ഈടാക്കാതെ നേരിട്ട് ശ്രീലങ്കൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറാൻ കഴിയും,മെന്നും ബി.ഇ.സി. പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ശ്രീലങ്കൻ പ്രളയ ദുരിതാശ്വാസത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന പ്രവാസി സമൂഹം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബി.ഇ.സി. അഭ്യർത്ഥിച്ചു.

Advertisment