കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ധനകാര്യ വിദേശ വിനിമയ സ്ഥാപനങ്ങളിലൊന്നായ ബഹ്‌റൈൻ എക്‌സ്‌ചേഞ്ച് കമ്പനി ഡബ്ല്യുഎൽഎൽ (ബിഇസി) ഫർവാനിയയിലെ 7മത് ശാഖ ഫർവാനിയ ഏരിയയിൽ, പുതിയ റീട്ടെയിൽ ഔട്ട്‌ലെറ്റ് തുറന്നു.
ഫർവാനിയയിലെ ബ്ലോക്ക് 4 ൽ സ്ട്രീറ്റ് 40-ൽ സ്ഥിതി ചെയ്യുന്ന ഈ ശാഖ, എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 9 വരെ പ്രവർത്തന സമയമായി സേവനങ്ങൾ നൽകും
/sathyam/media/media_files/2025/01/29/IUxvVVG0ylkowhCTu6HO.jpg)
പണമിടപാട്, കറൻസി വിനിമയ സേവനങ്ങൾ എന്നിവ ആവശ്യമായ നിരവധി സ്വദേശികൾക്കും പ്രവാസികൾക്കും ഈ ബ്രാഞ്ച് സഹായകരമാകും.
കറൻസി എക്‌സ്‌ചേഞ്ച് സേവനങ്ങളും പണ കൈമാറ്റ സേവനങ്ങളും മികച്ച നിരക്കുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
പുതിയ ശാഖയുടെ ഉദ്ഘാടനം ബിഇസി സിഇഒ മാത്യൂസ് വറുഗീസ് നിർവഹിച്ചു.
ഈ പുതിയ ശാഖ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും, ഒരു സജീവവും സുഹൃദ്ബന്ധപരവുമായ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” എന്ന് മാത്യൂസ് വറുഗീസ് അഭിപ്രായപ്പെട്ടു
/sathyam/media/media_files/2025/01/29/uEHjOgU8ZQ4CUTI97w1h.jpg)
ബിഇസി കുവൈത്തിൽ 61 ശാഖകളിൽ പ്രവർത്തനരംഗം വ്യാപിപ്പിച്ചിരിക്കുന്നു. ബിഇസിയുടെ സ്വന്തമായ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനമായ ബിഇസി ഉപയോക്താക്കൾക്ക് വീടുകളിൽ നിന്ന്, ഓഫീസുകളിൽ നിന്ന്, അല്ലെങ്കിൽ യാത്രയ്ക്കിടെ ആപ്ലിക്കേഷൻ അല്ലെങ്കിൽ പോർട്ടൽ വഴി പണം സുരക്ഷിതമായി അയയ്ക്കാൻ സൗകര്യം നൽകുന്നുവെന്നും മാനേജ്‌മെന്റ് അറിയിച്ചു