/sathyam/media/media_files/fsuSVmQZm2BQhE5LfOtV.jpeg)
ഷാര്‍ജ: റമദാനില്‍ സംഭാവനകള്‍ അംഗീകൃത ചാനലുകള്‍ വഴി മാത്രം നല്‍കണമെന്ന് ഷാര്‍ജ പോലീസിന്റെ നിര്‍ദേശം. രാജ്യത്ത് നടക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തിയ ബോധവത്കരണത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റമദാന്‍ മാസത്തില്‍ സമൂഹത്തിന്റെ കാരുണ്യവും ഔദാര്യവും മുതലെടുത്ത് പണം സമ്പാദിക്കാന്‍ നിരവധി പേര്‍ ശ്രമിക്കുന്നുണ്ടെന്നും ഈ പുണ്യ മാസത്തില്‍ ഭിക്ഷാടനം പ്രത്യേകമായ പ്രശ്‌നമായി മാറുന്നുണ്ടെന്നും സുരക്ഷ മാധ്യമ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ.മുഹമ്മദ് ബാത്തി അല്‍ ഹജരി പറഞ്ഞു.
രാജ്യത്ത് യാചനാവിരുദ്ധ കാമ്പയിന്‍ വിജയകരമായി മുന്നോട്ട് പോകുകയാണ്. കാമ്പയിന്‍ ചെറിയ പെരുന്നാള്‍ ദിവസം വരെയും തുടരും. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികള്‍ തടയാനായി പള്ളികളുടെയും മറ്റും ഭാഗങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കേണല്‍ അല്‍ ഹജരി വ്യക്തമാക്കി.
ഭിക്ഷാടനം ശ്രദ്ധയില്‍പ്പെടുന്നവര്‍ 901 എന്ന നമ്പറിലോ പോലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്‌ഫോമിലോ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.