New Update
/sathyam/media/media_files/vMnKjds14XzNhXOpYfMR.jpg)
മനാമ: ബഹ്‌റൈന്‍ പ്രവാസിയായ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. ഐ.വൈ.സി.സി ബഹ്റൈന്‍ പ്രവര്‍ത്തകനും കാസറഗോഡ് ചുള്ളി ചര്‍ച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയില്‍ ജോമിയുടെ മകനുമായ ജെസ്റ്റിന്‍ ( 26 ) ആണ് മരിച്ചത്.
Advertisment
മാലോം കാര്യോട്ട് ചാലില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്. മലയോര ഹൈവെയിലെ കാര്യയോട്ട് ചാലില്‍ എട്ട് മണിയോടെയായിരുന്നു അപകടം.
ജസ്റ്റിന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത് എത്തി.
ഷിജിയാണ് മാതാവ്. സഹോദരങ്ങള്‍: ജെറിന്‍, ജിബിന്‍.