കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മരണം സ്ഥിരീകരിച്ചു; ബിനോയ് കുവൈറ്റിലെത്തുന്നത് അഞ്ചു ദിവസം മുന്‍പ് വിസിറ്റിങ് വിസയില്‍

അഞ്ചു ദിവസം മുന്‍പ് വിസിറ്റിങ് വിസയിലാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നു. 

New Update
binoy Untitledm77.jpg

ചാവക്കാട്: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്തത്തില്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസ്(44) മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയുടെ സുഹൃത്ത് ബെന്‍ മോര്‍ച്ചറിയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്.

Advertisment

തീപിടുത്തത്തിന് ശേഷം ബിനോയിയെ കുറിച്ച് വിവരമില്ലെന്നു കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. കുവൈറ്റില്‍ നിന്നും ബിനോയുടെ ബന്ധുവിനെ മരണ വിവരം വിളിച്ചറിയിക്കുകയായിരുന്നു. 

അഞ്ചു ദിവസം മുന്‍പ് വിസിറ്റിങ് വിസയിലാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നു. 

Advertisment