/sathyam/media/media_files/IOyjl0KAb0t6Hj17Yzx3.jpg)
മനാമ: ബഹ്റൈന്‍ കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷന്‍ കപ്പ് നാടന്‍ പന്ത് കളി മത്സരത്തിന്റെ ഉത്ഘാടനം കേരള നിയമസഭാ സമാജികന്‍ എം വിന്‍സന്റ് എംഎല്‍എ ഉത്ഘാടനം ചെയ്തു.
അല്‍ അഹലി ക്ലബ് മൈതാനിയില്‍ നടന്ന ഉത്ഘാടന സമ്മേളനത്തില്‍ ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണിക്കുളം, ഒഐസിസി മുന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, ഒഐസിസി വര്‍ക്കിങ് പ്രസിഡന്റ് ബോബി പാറയില്‍ എന്നിവര്‍ ടൂണ്‍മെന്റിന് ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു.
ആദ്യ മത്സരത്തില്‍ അരീപ്പറമ്പ് ടീം 50+ കോട്ടയം ടീമിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ബിജു കൂരോപ്പട സ്വാഗതവും, ട്രഷറര്‍ റിന്റോമോന്‍ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 തിന് നടക്കുന്ന മത്സരത്തില്‍ ആലാമ്പള്ളി ടീം കണ്ണഞ്ചിറ ടീമിനെ നേരിടും.