New Update
/sathyam/media/media_files/hO3ErIO5F48ksUqPt8Y7.jpg)
ബഹ്റൈൻ: ഇതുവരെ ഉംറ നിർവഹിക്കാൻ കഴിയാതെ സ്വപ്നസാഫല്യത്തിന് തികച്ചും അർഹരായ 50 ഓളം ആളുകളുമായി ഇന്ന് കാലത്ത് 7.30 തികച്ചും സൗജന്യമായി പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കുന്നതിന് വേണ്ടി ബഹ്റൈനിലെ അദ്ലിയ ജുമാ മസ്ജിദി നിന്നും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിൽ ഫസൽ ഭായിയുടെ നേതൃത്വത്തിൽ യാത്രയയായി.
Advertisment
ദൈവത്തിൻ്റെ വലിയ പുണ്യമായ ഉംറ സാഫല്യം ലഭിക്കുന്ന തരത്തിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ ഉംറ നിർവഹിക്കുവാനും യാതൊരു പ്രയാസവും കൂടാതെ തിരിച്ചെത്തുവാനും വേണ്ടിയുള്ള പ്രാർത്ഥനയും യാത്രയപ്പിൽ നടത്തി.
സുമനസുകളായവരുടെ വലിയ മനസാണ് ഇതിനു വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയത്. എല്ലാവർക്കും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ പ്രത്യകം പ്രാർത്ഥനയും കടപ്പാടും തീർത്ഥാടകരോടൊപ്പം അർപ്പിച്ചു.