ബി കെ എസ് എഫ് ഈദ് നൈറ്റ് 2024 ഈദ് ദിനത്തിൽ

സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളി പറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങി പ്രശസ്ത ഗായകരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ അരങ്ങേറുക, സുബി ഹോംസുമായി സഹകരിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തുക.

New Update
bksf mUntitled.jpg

മനാമ: ബഹ്‌റൈൻ സാമൂഹിക സംഘടന നേതാക്കളുടെ കൂട്ടായ്മയായ ബഹ്‌റൈൻ കേരളാ സോഷ്യൽ ഫോറം നേതൃത്വത്തിൽ ബി കെ എസ് എഫ്  ഈദ് നൈറ്റ് 2024 എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിക്കുന്നു.

Advertisment

ആദ്യ ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ രാത്രി 7 മണി മുതൽ ആണ് പരിപാടി. ബി കെ എസ് എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശക്തി പകരുവാൻ വേണ്ടിയുള്ള വിഭവ സമാഹരണ ഭാഗമായാണ് ഇത്തരം ഒരു വലിയ പരിപാടിയുമായി മുന്നോട്ട് വരുവാൻ കാരണമെന്ന് ഈദ് നൈറ്റ് സ്വാഗത സംഘ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

manama mUntitled.jpg

ബഹ്‌റൈൻ പ്രവാസ ലോകത്ത് ചുരുങ്ങിയ വർഷങ്ങൾക്ക് കൊണ്ട് മികച്ച ജീവകാര്യണ്യ പ്രവർത്തനങ്ങളും ഇടപെടലും നടത്തി മുന്നോട്ട് പോകുന്ന ബി കെ എസ് എഫിന് ബഹ്‌റൈൻ ഭരണ കുടത്തിൽ നിന്നടക്കം മികച്ച പ്രവർത്തനങ്ങൾക്ക് ഉള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

സലിം കോടത്തൂർ, മകൾ ഹന്നാ സലിം, നിസാം തളി പറമ്പ്, സിഫ്രാൻ നിസാം,മെഹ്‌റു നിസാം, മഹ്റിഫാ നൂരി നിസാം തുടങ്ങി പ്രശസ്ത ഗായകരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ അരങ്ങേറുക, സുബി ഹോംസുമായി സഹകരിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തുക.

ഇതിന്റെ വിജയത്തിന് വേണ്ടി 60 അംഗ കമ്മറ്റിയും പ്രവർത്തിച്ചു വരുന്നു. മനാമ കെ സി റ്റി യിൽ നടന്ന പത്ര സമ്മേളനത്തിൽ ഭാരവാഹികളായ ഹാരിസ് പഴയങ്ങാടി,നജീബ് കടലായി, അനസ് റഹിം, മജീദ് തണൽ, ജ്യോതിഷ് പണിക്കർ, അൻവർ കണ്ണൂർ എന്നിവർ പങ്കെടുത്തു.

Advertisment