/sathyam/media/media_files/imtgqiDciooaF2991Ikl.jpg)
ബഹ്റൈൻ: 2023 അവസാന ദിവസമായ ഇന്നലെ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്യത്തിൽ നാല് മൃത്ദേഹങ്ങൾ ഒറ്റ ദിവസത്തിൽ പൂർത്തിയാക്കി രണ്ടെണ്ണം ബഹ്റൈനിൽ സംസ്ക്കരിച്ചു. രണ്ടെണ്ണം കോഴിക്കോട് വഴി അയച്ചു. വലിയ രീതിയിലുള്ള പ്രവർത്തനം കാഴ്ചവെച്ച് ബി കെ എസ് എഫ് സേവന പ്രവർത്തനഭാരവാഹികൾ ഏറെ മാതൃകയായി .
ബഹ്റൈനിലെ പൊതു സമൂഹം പുതുവൽസരത്തെ ആഘോഷിക്കാൻ തിരക്കിൽ ആയപ്പോൾ സേവന രംഗത്ത് അതിരുകളില്ലാത്ത സമാനതകളില്ലാതെ 2023 അവസാന ദിവസവും ബി കെ എസ് എഫ് സേവനപ്രവർത്തകർക്ക് രാപകലില്ലാത്ത വിശ്രമിക്കാൻ കഴിയാത്ത രീതിയിലുള്ള കർമ്മങ്ങളിലായിരുന്നു .
കാലത്ത് 6.30 മുതൽ ബഹ്റൈനിൽ ഒരു നൂറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിക്കുന്ന കുടുബത്തിലെ കച്ചവട രംഗത്ത് സജീവമായിരുന്ന രെമണിക് ലാൽ 75 വയസ്സ് മോർച്ചറി യിൽ നിന്ന് അൽബ ക്രിമേഷൻ സെന്ററിലേക്ക് കുടുബത്തിന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു കൊണ്ട് സുബൈർ കണ്ണൂർ നജീബ് കടലായി, അജീഷ് കെ വി അൻവർ കണ്ണൂർ, മനോജ് വടകര, അൻവർ ശൂരനാട് എന്നിവർ സംസ്ക്കാര ചടങ്ങുകൾക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത് തീർത്തു .
ശേഷം 9.30ന് വീണ്ടും മോർച്ചറിയിൽ തിരിച്ച് വരികയും കണ്ണൂർ പയ്യന്നൂർ ചിറൂട്ട സ്വദേശി സുധീർന്റെ മൃതദേഹം മോർച്ചറിയിൽ പൊതുദർശനത്തിന് വേണ്ട കാര്യങ്ങൾ ചെയ്തശേഷം കോഴിക്കോട് ഒമാൻ എയറിൽ നാട്ടിലേക്ക് അയക്കുന്നതിന്റെ കാര്യങ്ങൾ തീർത്തു .
വീണ്ടും 12 മണിക്ക് മൂന്ന് ദിവസത്തിന് ശേഷം റൂമിൽ അഴുകിയ രീതിയിൽ കണ്ടെത്തിയ ചാക്കോ എന്നറിയപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ലാലു പുളിക്കൽന്റെ മൃതദേഹം ശ്രീലങ്കകാരിയായ ഭാര്യയുടെ വിവാഹ രേഖകൾ ഏകദേശം ഒരാഴ്ചയായി ബി കെ എസ് എഫ് പ്രവർത്തന ഫലമായി ഇന്ത്യൻ എംബസിയെയും ശ്രീലങ്കൻ എംബസിയെയും നിരന്തരം അപേക്ഷയുടെ ശ്രമഫലമായി മൃതദേഹം സൽമാബാദ് സെമിത്തേരി യിൽ രണ്ട് മണിയോടെ ബി കെ എസ് എഫ് സേവന പ്രവർത്തകരുടെ നേതൃത്വത്തിൽ അടക്കം ചെയ്തു .
ശേഷം 3.15 ന് കോഴിക്കോട് ജില്ലയിലെ വടകര ഗവർമെന്റ് ഹോസ്പിറ്റൽ റോഡിൽ താമസിക്കുന്ന പറമ്പത്ത് വീട്ടിൽ സതീശന്റെ മൃത്ദേഹം രാത്രി10.45 നു ള്ള കോഴിക്കോട് എയർ ഇന്ത്യവിമാന ത്തിൽ അയക്കുന്നതിന്റെ ഭാഗമായി മോർച്ചറിയിൽ ബി കെ എസ് എഫ് സേവന ഭാരവാഹികളുടെ നേതൃത്വത്തിൽ മൃതദേഹം കുളിപ്പിച്ച് ശുദ്ധമാക്കി പൊതു ദർശനത്തിന് വെച്ചതിന് ശേഷം കാർഗോ ഡിപ്പാർട്ട്മെന്റിലേക്ക് അയച്ചു .
ഈ സേവന പ്രവർത്തനങ്ങൾക്ക് ബി കെ എസ് എഫ് സേവന ഭാരവാഹികളായ സുബൈർ കണ്ണൂർ,
ബഷീർ അമ്പലായി,നജീബ് കടലായി,ഹാരിസ് പഴയങ്ങാടി,മനോജ് വടകര, അജീഷ് കെ വി,അൻവർ കണ്ണൂർ, ഷീജു,മണിക്കുട്ടൻ,ലത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട് എന്നീ ഭാരവാഹികളുടെ പലവിധ സഹായങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ഇത്തരത്തിലുള്ള വലിയ മാതൃക 2023 ന്റെ വിടപറയൽ ദിവസം ബി കെ എസ് എഫ് സേവന കൂട്ടായ്മക്ക് മാതൃകയാക്കാൻ കഴിഞ്ഞത് .