New Update
/sathyam/media/media_files/2024/11/05/2E7GPjRawFmMBTG8SyW1.jpg)
മനാമ: ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അതൊരു പുണ്യമാണ് എന്ന സന്ദേശവുമായി മുൻവർഷങ്ങളിലെപോലെ ഈവർഷവും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
വിശ്വകല കുടുംബാംഗങ്ങൾ അടക്കം നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ ഡോ:ബാബു രാമചന്ദ്രൻ, പങ്കജ് നെല്ലൂർ, കെ.ടി.സലീം, നാസർമഞ്ചേരി ,ബിനു മണ്ണിൽ, സൈദ് ഹനീഫ്, ബിനു കുന്നന്താനം,ബോബി പാറയിൽ, മനു മാത്യു,ജിബിൻ ബി.ഡി.കെ ജമാൽ കുറ്റിക്കാട്ടിൽ, സാജുറാം, അൻവർ നിലമ്പൂർ, മൻഷീർ. തുടങ്ങി നിരവധി സാമൂഹ്യ രംഗത്തുള്ളവർ ക്യാമ്പ് സന്ദർശിച്ചതായി ആക്ടിംഗ് പ്രസിഡൻറ് മണികണ്ഠൻ കുന്നത്ത് ജനറൽസെക്രട്ടറി ത്രിവിക്രമൻ പടിയത്ത് എന്നിവർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും, സൽമാനിയ ബ്ലഡ്ബാങ്കിന് മോമെൻ്റോയും നൽകി.