ഇസ്‌ലാഹി സെന്റർ മെഡികെയർ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

2025 മെയ് 9 വെള്ളിയാഴ്ച  ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ സബാഹ് ഹോസ്പിറ്റലിന് സമീപത്തുള്ള ഷൈഖ സൽവ സ്റ്റംസെൽ സെന്ററിൽ വെച്ചാണ് രക്ത ദാന ക്യാമ്പ് നടക്കുന്നത്.

New Update
Untitledunkk8

കുവൈറ്റ്‌. കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സോഷ്യൽ വെൽഫയർ - മെഡികെയർ വിഭാഗത്തിന്റെ കീഴിൽ കുവൈത്ത് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ  സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ  അറിയിച്ചു.

Advertisment

2025 മെയ് 9 വെള്ളിയാഴ്ച  ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ സബാഹ് ഹോസ്പിറ്റലിന് സമീപത്തുള്ള ഷൈഖ സൽവ സ്റ്റംസെൽ സെന്ററിൽ വെച്ചാണ് രക്ത ദാന ക്യാമ്പ് നടക്കുന്നത്.


നാട്ടിൽ നിന്നും അവധിക്ക് ശേഷം കുവൈത്തിൽ തിരിച്ചെത്തി മെയ് 9 ന് ആറു മാസം പൂർത്തിയായ സ്ത്രീകൾക്കും, പുരുഷന്മാർക്കും, ഭാഷ ദേശ വ്യത്യാസമില്ലാതെ ആർക്കും രക്ത ദാനം ചെയ്യാനുള്ള സൗകര്യം ചെയ്തതായി സംഘാടകർ അറിയിച്ചു 


 ക്യാമ്പിൽ രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ  60950313 (അബ്ബാസിയ ഏരിയ), 97253354 (ഫഹാഹീൽ ഏരിയ) 51523931(ഫർവാനിയ ഏരിയ) 50614713 (സാൽമിയ ഏരിയ) എന്നീ നമ്പറുകളിലും കൂടാതെ 55806788,65122943 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.


https://forms.gle/2AK1vPY6G1R1B31p6

Advertisment