New Update
/sathyam/media/media_files/I61ebv44Z33CMGGhkAI9.jpg)
മനാമ: ബഹ്‌റൈനില്‍ കടുത്ത ചൂട് കാലത്ത് തൊഴിലാളി സൈറ്റുകളില്‍ നടത്തിവന്ന കര്‍മ്മ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച കര്‍മ്മ പുരസ്‌ക്കാരം ബി.എം. ബി.എഫ് സ്വന്തമാക്കി.
Advertisment
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളാഅപ് ഡയറക്ടര്‍ യൂസഫ് ലാറിയുടെ സാനിധ്യത്തില്‍ ക്യാപിറ്റല്‍ ഡപ്യൂട്ടി ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുള്ള അല്‍ മദനിയില്‍ നിന്ന് കര്‍മപുരസ്‌കാരം ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറത്തിന്റെയും ബി.എം.ബി. എഫ് യൂത്ത് വിങ്ങിനും വേണ്ടി രക്ഷാധികാരി ബഷീര്‍ അമ്പലായി ഏറ്റുവാങ്ങി.