അഞ്ചാം വാർഷികവും കുടുംബ സംഗമവും നടത്തി

New Update
bahrain

ബഹ്റൈൻ: ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടികളോടെ ബഹറൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു.

Advertisment

കൂടായ്മയുടെ പ്രിസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ഹഖ് ഉത്ഘാടനകർമ്മം നിർവഹിച്ചു . ബഹറൈൻ മീഡിയ സിറ്റി ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ അതിഥിയായിരുന്നു.

പ്രവാസികളുടെ മാനസികാരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിൽ കൗൺസിലറായ ജസ്നാ മുജീബ് മോട്ടിവേറ്ററായിരുന്നു.

ആക്റ്റിങ്ങ് സെകട്ടറി റമീസ് സ്വാഗതപ്രസംഗം നടത്തി. വാഹിദ് ബിയ്യാ ത്തിൽ, ഷഹാസ് കല്ലിങ്ങൽ എന്നിവർ ആശംസകൾ അറിയിച്ചു.

ഇസ്മയിൽകൈനിക്കരയുടെ നേത്ര്യത്തിൽ വിവിധ തരം കലാപരിപാടികൾ അരങ്ങേറി. അനൂപ്പ് റഹ്മാൻ നന്ദി രേഖപ്പെടുത്തി. സതീശൻ , അഷ്റഫ് പൂക്കയിൽ , ശ്രീനിവാസൻ , ഫാറൂഖ് അയ്യൂബ്, അനിൽ തിരുർ, റഹീം,റിച്ചു , നജ്മുദ്ധീൻ , അൻവർ ജീതിൻദാസ് ,  ജിമ്പു, മമ്മു കുട്ടി, റഷീദ്, മുയ്തീൻ , കുഞ്ഞാവ, സമദ്, ഹനീഫ, താജുദ്ദീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി ഷമീർ പൊട്ടചോലയുടെ നേതൃത്വത്തിൽ ദാറുൽഷിഫ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാബ് നടത്തി.

Advertisment