Advertisment

സംസ്‌കാരയുടെ നേതൃത്വത്തില്‍ ബിഎംസി ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റി തൃശ്ശൂര്‍ പൂരത്തിന് ബഹ്‌റൈനില്‍ വിവിധ ഒരുക്കങ്ങള്‍ തുടങ്ങി

ഇത്തവണ കൂടുതല്‍ വിശാലമായ അധാരി പാര്‍ക്ക് ഗ്രൗണ്ടിലാണ് 2024 മെയ് 17 ന് ഉച്ചക്ക് 3:00 മണി മുതല്‍ രാത്രി11:00  വരെയാണ്  ആഘോഷം കൊണ്ടാടുന്നത് .News | Pravasi | bahrain | Middle East

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bmc Untitled45454.jpg

തൃശ്ശൂര്‍: സംസ്‌കാരയുടെ നേതൃത്വത്തില്‍ ബിഎംസി ഐമാക് ബഹ്റൈന്‍ മീഡിയ സിറ്റി തൃശ്ശൂര്‍ പൂരത്തിന് ബഹ്‌റൈനില്‍ വിവിധ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബഹ്‌റൈനില്‍ ഏറ്റവും വലിയ മലയാളികള്‍ ജനകീയമായി ഒത്തുകൂടുന്ന തൃശൂര്‍ പൂരം സംസ്‌കാര തൃശൂര്‍ നടത്തുന്ന അഞ്ചാമത്തെ ബഹ്റൈനിലെ ഇന്ത്യക്കാരുടെ വലിയ ആഘോഷമാണ്..

Advertisment

ഇത്തവണ കൂടുതല്‍ വിശാലമായ അധാരി പാര്‍ക്ക് ഗ്രൗണ്ടിലാണ് 2024 മെയ് 17 ന് ഉച്ചക്ക് 3:00 മണി മുതല്‍ രാത്രി11:00  വരെയാണ്  ആഘോഷം കൊണ്ടാടുന്നത് .

പതിവുപോലെ ഈ വര്‍ഷവും നാട്ടില്‍ നിന്നും പ്രശസ്ത വാദ്യകലാകാരന്‍ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും പൂരത്തിന്റ മാറ്റുകൂട്ടുന്നതിനായി എത്തിച്ചേരുന്നുണ്ട് . ബഹറിന്‍ സോപാനം വാദ്യ കലാസംഘം ഗുരു,മേളകലാരത്നം സന്തോഷ്‌കൈലാസിന്റെ നേതൃത്വ ത്തില്‍ 100ല്‍പ്പരം വാദ്യകലാകാരന്മാര്‍ ഒന്നിച്ചു സമ്മേളിക്കുന്ന ഈ സിംഫണി,കാണികളില്‍ എത്രമാത്രം ആനന്ദമുയര്‍ത്തുന്നതാണെന്ന് മുന്‍ വര്‍ഷങ്ങളില്‍ തെളിയിച്ചതാണ് മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും നിരവധി പൂരപ്രേമികള്‍ ബഹ്‌റൈനില്‍ സംസ്‌ക്കാര തൃശൂര്‍ നടത്തുന്ന പൂരകാഴ്ചകള്‍ കാണാന്‍ വാഹനമാര്‍ഗവും എത്തിചേരാറുണ്ട്

മുത്തുക്കുടകളും വെഞ്ചാമരവും ആലവട്ടവും നെറ്റിപ്പട്ടവുമായി ഇരുവിഭാഗങ്ങളിലുമായി 10 ഗജവീരന്മാര്‍ (ഫൈബര്‍) അണിനിരക്കുമ്പോള്‍ സാക്ഷാല്‍ തൃശ്ശൂര്‍ പൂരത്തിന്റെ ഒരു പരിച്ഛേദം ഒരുങ്ങുകയായി.

vmcccUntitled45454.jpg

മാനവരാശിയുടെതന്നെ സഹവര്‍ത്തിത്വത്തിന്റെ ഉത്തമ ഉദാഹരണമായി ഈ പൂരത്തെ കണക്കാക്കപ്പെടുന്നു. യുനെസ്‌കോവിന്റെ പൗരാണിക ശേഷിപ്പുകളില്‍ ഇടംപിടിച്ചിട്ടുള്ള ഈ അമ്പലവും അതിന്റെ ആചാരമര്യാദകളും ഇന്നും നിലനിര്‍ത്തിപ്പോരുന്ന ഈ ആഘോഷം , ബഹ്റൈനിലുള്ള മലയാളിസമൂഹത്തിന് അനുഭവവേദ്യമാക്കാന്‍ സംസ്‌കാ രയുടെ അംഗങ്ങള്‍ അശ്രാന്തപരിശ്രമത്തിലാണ്.

പൂരത്തോടനുബന്ധിച്ച് പലവിധ വാണിഭങ്ങളും ഒരുങ്ങുന്നുണ്ട്. കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങില്‍, കാവടിയാട്ടം, ചെറുപൂരങ്ങള്‍,മഠത്തില്‍വരവ് പഞ്ചവാദ്യം,ഇലഞ്ഞിത്തറ മേളം, ഇരുന്നൂറില്‍ പരം വര്‍ണകുടകളുമായി തിരുവമ്പാടി,പാറമേക്കാവ് വിഭാഗക്കാരുടെ കുടമാറ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.പൂരം അവസാനിക്കുന്നത് ഡിജിറ്റല്‍ വെടിക്കെട്ടോടുകൂടിയായിരിക്കും.

തൃശ്ശൂര്‍ സംസ്‌കാരയൊരുക്കുന്ന ഈ പൂരാഘോഷത്തില്‍ പങ്കെടുക്കുവാനും ഈ ഉദ്യമത്തെ വിജയിപ്പിക്കുവാനും ബഹ്റൈനിലുള്ള ഓരോ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു .ഏവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും എന്നുകൂടി ഓര്‍മപ്പെടുത്തുന്നു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്‌കാര ഫൗണ്ടര്‍ കമ്മിറ്റി കണ്‍വീനര്‍ ഗോപകുമാര്‍, പ്രസിഡന്റ്-എംആര്‍.സുഗതന്‍,സെക്രട്ടറി-വൈശാഖ്,പൂരം ജനറല്‍ കണ്‍വീനര്‍-ജോഷി ഗുരുവായൂര്‍ മറ്റു ഫൗണ്ടര്‍ കമ്മിറ്റി,എക്‌സിക്യൂറ്റീവ് അംഗങ്ങളും പങ്കെടുത്തു.

Advertisment