New Update
/sathyam/media/media_files/2024/11/10/2KrSBDPVCgChY999n7Ge.jpg)
ഷാർജ: പ്രവാസിയും, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ ഹനീഫ് തളിക്കുളത്തിന്റെ 'തട്ടാരകുന്നിനപ്പുറത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനകർമം സാഹിത്യകാരൻ പി. കെ പോക്കർ നിർവഹിച്ചു.
Advertisment
എൽവിസ് ചുമ്മാർ പുസ്തകം ഏറ്റുവാങ്ങി. ഷാർജബുക്ക് ഫയറിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ മുരളിമാഷ് മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി.
എം സി. എ നാസർ (മീഡിയ വൺ)മുഖ്യാതിഥി ആയി കെഎംസിസി സീനിയർ നേതാവ് ടി. പി അബ്ബാസ് ഹാജി ജില്ല ഭാരവാഹികളായ ജമാൽ മനയത്ത്, ഗഫൂർ പട്ടിക്കര, ബഷീർ വരവൂർ, ആർ വി എം മുസ്തഫ, അഷ്‌റഫ് കൊടുങ്ങല്ലൂർ, അബു ഷമീർ, നൗഷാദ് ടാസ്, ബഷീർ പെരിഞ്ഞനം മുഹമ്മദ് വെട്ടുകാട് തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ പണിക്കത്ത്, സാഹിത്യകാരൻ അനസ് മാള തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രസാധാകൻ ലിപി അക്ബർ എന്നിവർ ആശംസകൾ നേർന്നു .