/sathyam/media/media_files/YvaHZJLRze4BwE09bYzc.jpg)
ദമ്മാം: മുതിർന്ന മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് രചിച്ച "വിശ്വപൗരന്‍ - മമ്പുറം ഫസല്‍ തങ്ങള്‍' എന്ന കൃതിയുടെ പ്രകാശനം ദമ്മാമിൽ ഡോ. ഹുസൈൻ രണ്ടത്താണി നിർവഹിക്കുമെന്ന് സംഘാടകരായ മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസ് ദമാം ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 8ന് ( വെള്ളിയാഴ്ച ) രാത്രി 8 മണിക്ക് ദാർ അസ് സിഹ്ഹ ഓഡിറ്റോറിയത്തിലാണ് പരിപാടി.
അതുല്യ കഥാപുരുഷനെ സംബന്ധിച്ച മലയാളത്തിലെ അനുപമ കൃതിയാണ് "വിശ്വ പൗരൻ - മമ്പുറം ഫസൽ തങ്ങൾ":
18ാം നൂറ്റാണ്ടില്‍ മലബാറില്‍ നിന്നും ആഗോള വ്യക്തിത്വമായി വളര്‍ന്ന മമ്പുറം ഫസല്‍ തങ്ങളുടെ അനുപമ വ്യക്തിത്വത്തെക്കുറിച്ചാണ് കോഴിക്കോട് വചനം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കൃതി.
ബ്രിട്ടീഷ് അധിനിവേശത്തിനും, ജന്മിത്വത്തിനും എതിരെ നിലപാട് സ്വീകരിച്ചതിനു നാട് വിടേണ്ടി വന്ന വിപ്ലവകാരി, ഉസ്മാനിയാ സുൽത്താന്റെ മന്ത്രിയായ മലയാളി, ഹിജാസ് റെയിൽ പാത യുടെ ആശയം നൽകിയ വ്യക്തി, ഒമാനിൽ ദുഫാർ പ്രവിശ്യ ഗവർണർ ആയ മലയാളി തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള വ്യക്തിത്വമാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ മകൻ കൂടിയായ മമ്പുറം ഫസൽ തങ്ങൾ.
ഡോ. സിദ്ദീഖ് അഹ് മദ്, അഹ്‌മദ് പുളിക്കൽ ( വല്ല്യാപ്പുക്ക ), കെ. എം. ബഷീർ, ടി. പി. എം. ഫസൽ എന്നിവർ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതി പരിപാടിയുടെ വിജയത്തിനായി രംഗത്തുണ്ട്. മാലിക് മഖ്ബൂൽ ആലുങ്ങൽ ചെയർമാനും, ആലിക്കുട്ടി ഒളവട്ടൂർ കൺവീനറുമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us