ബഹ്റൈൻ: ബഹ്റൈനിലെ തൃശ്ശൂർക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബം അദില്യ ബാംഗ് സ്യാങ്ങ് തായ് ഹാളിൽ വെച്ച് അംഗങ്ങൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
ഡോ.ഹസൻ ഈദ് ബുക്കമാസ് മുഖ്യാഥിയായിരുന്ന ചടങ്ങിൽ ബിടികെ പ്രസിഡൻ്റ് ജോഫി ജോസ് അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/media_files/rFujqIK7lyEiklob7kk9.jpg)
മുസാദിക് ഹിഷാമി പ്രഭാഷണം നടത്തുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.
ഫാസിൽ താമരശ്ശേരി ആശംസകൾ അർപ്പിച്ചു. കൊല്ലം പ്രവാസി അസ്സോസിയേഷൻ, വോയ്സ് ഓഫ് ട്രിവാൻഡ്രം, OICC സംഘടനകളുടെ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/media_files/xzL6dR3bAOIaWDoV7DuY.jpg)
ബിടികെ ഇഫ്താർ കമ്മറ്റി കൺവീനർ ആരിഫ് പോർക്കുളം സെക്രട്ടറി അനൂപ് ചുങ്കത്ത്, ജോ.സെക്രട്ടറി വിനോദ് ഇരിക്കലി വൈസ് പ്രസിഡൻ്റ് സലീം ഇബ്രാഹിം ട്രഷറർ നീരജ് നാരായണൻ എൻ്റർടൈൻമെൻ്റ് സെക്രട്ടറി ലിജോ ഫ്രാൻസീസ് സ്പോർട്സ് വിങ്ങ് സെക്രട്ടറി വിജോ വർഗ്ഗീസ് എന്നിവരും ഫൗണ്ടർ മെമ്പർ നിജേഷ് മാളയും എക്സികുട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.
/sathyam/media/media_files/DLlYixAEiiXJoHibrITH.jpg)