New Update
/sathyam/media/media_files/2025/10/04/untitled-2025-10-04-16-12-14.jpg)
കുവൈത്ത്: ഷുവൈഖ് ബീച്ചിൽ ശുചിത്വം കർശനമായി പാലിക്കുന്നതിനായി 50 ക്യാമറകൾ സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കി.
Advertisment
ക്യാമറകൾ നേരിട്ട് ഷാമിയ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ശുചിത്വ ലംഘനം നടത്തുന്നവരെ തൽസമയം തിരിച്ചറിയുകയും നിയമനടപടിക്ക് വിധേയരാക്കുകയും ചെയ്യുന്നതിനാണ് നടപടി.
ഇതിനായി ബയോമെട്രിക് മുഖം തിരിച്ചറിയൽ സംവിധാനം കൂടി നടപ്പിലാക്കിയിട്ടുണ്ട്.
പൊതുജനങ്ങളുടെ ഉത്തരവാദിത്തബോധം വർദ്ധിപ്പിക്കുകയും ബീച്ചിന്റെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.