കുവൈറ്റ്: കുവൈറ്റിലെ ജഹ്റ, അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നവംബര്‍ 15ന് മുമ്പ് സ്ഥാപിച്ച ക്യാമ്പുകള്‍ നീക്കം ചെയ്യും.
ഗവര്‍ണറേറ്റുകളിലെ ജനറല്‍ ക്ലീനിംഗ്, റോഡ് ഒക്യുപന്‍സി വിഭാഗങ്ങളില്‍ നിന്നുള്ള പരിശോധനാ സംഘങ്ങള്‍ തങ്ങളുടെ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു.
നവംബര്‍ പകുതി മുതല്‍ ക്യാമ്പ് ലൈസന്‍സ് അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് നടക്കുകയാണ്. നിയുക്ത സ്പ്രിംഗ് ക്യാമ്പിംഗ് സൈറ്റുകളില്‍ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ ടീമുകള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് അല്‍-സെയാസ്സ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബര്‍ 15 മുതല്‍ 2025 മാര്‍ച്ച് 15 വരെ നീളുന്ന ഔദ്യോഗിക ക്യാമ്പിംഗ് കാലയളവ് പാലിക്കേണ്ടതിന്റെ പ്രാധാന്യം കമ്മിറ്റിയുടെ ചെയര്‍മാന്‍ ഫൈസല്‍ അല്‍-ഒതൈബി ചൂണ്ടിക്കാട്ടി.
ഔദ്യോഗികമായി ആരംഭിക്കുന്ന തീയതിക്ക് മുമ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമ്പുകള്‍ നീക്കം ചെയ്യാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജഹ്റ ഗവര്‍ണറേറ്റിലെ ജനറല്‍ ക്ലീനിംഗ് ആന്‍ഡ് റോഡ് ഒക്യുപന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ നവാഫ് അല്‍ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്.