കുവൈറ്റിൽ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതിയ തീയതികൾ പിന്നീട് അറിയിക്കും

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ. മാർച്ച് 5, മാർച്ച് 6 എന്നീ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

New Update
Untitled

കുവൈറ്റ്: ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് കുവൈറ്റിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

Advertisment

പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ. മാർച്ച് 5, മാർച്ച് 6 എന്നീ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മാർച്ച് 7 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 5-ന് നടത്തുന്ന അവലോകനത്തിന് ശേഷം തീരുമാനമെടുക്കും.

പുതുക്കിയ വിവരങ്ങൾക്കായി വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി നിർദ്ദേശിച്ചു.

Advertisment