ദുബായ്: ദുബായ് അന്തര്‍ദേശീയ വിമാനത്താവളം വഴി ജനുവരി മാസത്തിലെ ആദ്യ 15 ദിവസങ്ങള്‍ക്കുള്ളില്‍ 4.3 ദശലക്ഷം യാത്രക്കാര്‍ കടന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മാത്രം 311,000ലധികം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്.
ജനുവരി 15 വരെ പ്രതിദിനം ശരാശരി 287,000 അതിഥികള്‍ എന്ന തോതിലാണ് യാത്രക്കാര്‍ എത്തുക. 2024ലെ ഇതേ കാലയളവിനേക്കാള്‍ 8% കൂടുതലും; 2018~'19ലെ കോവിഡിന് മുമ്പുള്ള നിലയേക്കാള്‍ 6% കൂടുതലുമാണിത്. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ലോകത്തിലെ മുന്‍നിര വിമാനത്താവളമെന്ന നിലയില്‍, മികച്ച യാത്രാനുഭവം നല്‍കാന്‍ ദുബായ് വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു.