കുവൈത്തില്‍ വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച മൂന്നു പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃ അവകാശം നിരസിച്ച് കുവൈത്ത് കോടതി വിധി

പിതാവ് തന്റെ മൂന്നു പെണ്‍മക്കളുടെ രക്ഷാകര്‍തൃ അവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്

New Update
42424

കുവൈറ്റ്:  കുവൈത്തില്‍ വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച മൂന്നു പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃ അവകാശം നിരസിച്ചുകൊണ്ട് കുവൈത്ത് കോടതി വിധി പുറപ്പെടുവിച്ചു. ഈ അപൂര്‍വമായ കേസില്‍ കുവൈത്ത് അപ്പീല്‍ കോടതി ജഡ്ജി ഖാലിദ് അബ്ദുല്‍ അസീസ് അല്‍-ഖാലിദാണ് വിധി പ്രഖ്യാപിച്ചത്.


Advertisment

പിതാവ് തന്റെ മൂന്നു പെണ്‍മക്കളുടെ രക്ഷാകര്‍തൃ അവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്


കുടുംബത്തില്‍ ഭാര്യയ്ക്ക് ഗര്‍ഭധാരണ ശേഷിയില്ലാത്തതിനാല്‍ ബീജസങ്കലനം നടത്തിയ ശേഷം മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് മൂന്നു പെണ്‍കുട്ടികളെയും ജനിപ്പിച്ചുവെന്ന് പിതാവ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഈ പ്രക്രിയയും ജനനവും വിദേശ രാജ്യത്ത് വെച്ചാണ് നടന്നത്.

കുവൈത്തിലെത്തിയ ശേഷം കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പിതാവ് ആരോഗ്യ മന്ത്രാലയത്തിലെ ജനന-മരണ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അപേക്ഷ നല്‍കി. 


തുടര്‍ന്ന്, മാതാപിതാക്കളുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്ന നിര്‍ദേശം മന്ത്രാലയം നല്‍കി. ഡി.എന്‍.എ പരിശോധനയുടെ ഫലത്തില്‍ കുട്ടികളുടെ ജനിതക ഘടന പിതാവിന്റെതുമായി പൊരുത്തപ്പെടുകയും എന്നാല്‍ മാതാവിന്റെ ജനിതക ഘടനയില്‍ നിന്നും വ്യത്യസ്തമാണെന്ന് കണ്ടെത്തുകയും ചെയ്തു


ഇതിന്റെ അടിസ്ഥാനത്തില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ വിഭാഗം ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിരസിക്കുകയായിരുന്നു. കോടതിയില്‍ പിതാവ് ഇതിനെതിരെ നല്‍കിയ ഹരജിയില്‍, ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് ശരിവെച്ച് കോടതി വിധി പുറപ്പെടുവിച്ചത്

Advertisment