/sathyam/media/media_files/gT440kGw6kt9fs4fhSwI.jpg)
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) പുണ്യമാസത്തെ അടയാളപ്പെടുത്തുന്നതിനും ടീമിന്റെ സമീപകാല നേട്ടങ്ങൾ ആഘോഷിക്കുന്നതിനുമായി റമീ ഗ്രാൻഡ് ഹോട്ടലിൽ ഗബ്ഗ സംഘടിപ്പിച്ചു. മലേഷ്യ ഓപൺ ടി 20 ചാമ്പ്യൻഷിപ്പിൽ ടീം നേടിയ വിജയം ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു പരിപാടി.
മലേഷ്യൻ അംബാസഡർ ഷാസ്റിൽ സാഹിറാൻ, നേപ്പാൾ അംബാസഡർ തീർഥ രാജ് വാഗ്ലെ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ജെയിൻ, സെൻട്രൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസിഫ് ലോറി തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.
അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് മൻസൂർ സ്വാഗതം ആശംസിച്ചു. ബി.സി.എഫ്, മാസ്റ്റർ ഓഫ് സെറിമണി, എസ്. തൗഫീഖ് അബ്ദുൽ കാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
പ്രചൂർ കുമാർ ശുക്ല സംസാരിച്ചു. എസ്.ടി.സി, എനർജിയ, വി.എം.ബി, ബി.എഫ്.സി, കൈലാഷ് പർബത്ത്, സാറ ഗ്രൂപ്, മുക്ത എ2 സിനിമാസ്, യു.എഫ്.സി ജിം, കേവൽറാം ആൻഡ് സൺസ് എന്നീ സ്പോൺസർമാർക്ക് ബി.സി.എഫ് ജനറൽ സെക്രട്ടറി കിഷോർ കേവൽറാം നന്ദി പറഞ്ഞു.