കുവൈറ്റില്‍ സൈബർ തട്ടിപ്പു ശ്രമങ്ങൾ ഉയരുന്നു: സംശയാസ്പദ ലിങ്കുകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ദേശീയ സൈബർസുരക്ഷാ സെന്റർ നൽകിയ മുന്നറിയിപ്പിൽ, അജ്ഞാതരിൽ നിന്നുള്ള സന്ദേശങ്ങൾക്കും ലിങ്കുകൾക്കും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് പ്രധാന മുന്നറിയിപ്പ്

New Update
cyber scam

കുവൈത്ത്: പ്രദേശത്ത് നിലനിൽക്കുന്ന സ്ഥിതികളെ ദുരുപയോഗപ്പെടുത്തി ചില സൈബർ തട്ടിപ്പ് ഗ്രൂപ്പുകൾ ഹാക്കിങ് ശ്രമങ്ങളും ഇലക്ട്രോണിക് തട്ടിപ്പുകളും ശക്തമാക്കിയതായി റിപ്പോർട്ടുകൾ.

Advertisment

സംശയാസ്പദമായ ലിങ്കുകൾ, സന്ദേശങ്ങൾ,  തുടങ്ങിയവയിലൂടെ ഹാക്കിംഗ് ശ്രമങ്ങളും വിവരചോർത്തലുകളും നടക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.


ദേശീയ സൈബർസുരക്ഷാ സെന്റർ നൽകിയ മുന്നറിയിപ്പിൽ, അജ്ഞാതരിൽ നിന്നുള്ള സന്ദേശങ്ങൾക്കും ലിങ്കുകൾക്കും ക്ലിക്ക് ചെയ്യാതിരിക്കുക എന്നതാണ് പ്രധാന മുന്നറിയിപ്പ്. ആശയവിനിമയത്തിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനും അധികൃതമായ ചാനലുകൾ ഉപയോഗിക്കണമെന്ന് സെന്റർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.


അധികൃതമായ ഉറവിടങ്ങളില്ലാതെ പ്രചരിക്കുന്ന വ്യാജ വിവരങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഭയപ്പെടേണ്ടതില്ലെന്നും, ഇത്തരം വിവരങ്ങൾ നിയന്ത്രിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സെന്റർ മുന്നറിയിപ്പ് നൽകി.

Advertisment